Skip to content
ThuthiThuthiThuthi
Psalms · chapter 100 of 150 · 5 verses

Psalm 100 in Malayalam

സങ്കീർത്തനങ്ങൾ 100

  1. ഒരു സ്തോത്രസങ്കീർത്തനം. സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.

    A Psalm of praise. Make a joyful noise unto the LORD, all ye lands.

  2. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

    Serve the LORD with gladness: come before his presence with singing.

  3. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.

    Know ye that the LORD he [is] God: [it is] he [that] hath made us, and not we ourselves; [we are] his people, and the sheep of his pasture.

  4. അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.

    Enter into his gates with thanksgiving, [and] into his courts with praise: be thankful unto him, [and] bless his name.

  5. യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

    For the LORD [is] good; his mercy [is] everlasting; and his truth [endureth] to all generations.

All chapters of Psalms · Malayalam Bible · Psalm 100 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.