Skip to content
ThuthiThuthiThuthi
Psalms · chapter 47 of 150 · 9 verses

Psalm 47 in Malayalam

സങ്കീർത്തനങ്ങൾ 47

  1. സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.

    To the chief Musician, A Psalm for the sons of Korah. O clap your hands, all ye people; shout unto God with the voice of triumph.

  2. അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.

    For the LORD most high [is] terrible; [he is] a great King over all the earth.

  3. അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.

    He shall subdue the people under us, and the nations under our feet.

  4. അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ.

    He shall choose our inheritance for us, the excellency of Jacob whom he loved. Selah.

  5. ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.

    God is gone up with a shout, the LORD with the sound of a trumpet.

  6. ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.

    Sing praises to God, sing praises: sing praises unto our King, sing praises.

  7. ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.

    For God [is] the King of all the earth: sing ye praises with understanding.

  8. ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.

    God reigneth over the heathen: God sitteth upon the throne of his holiness.

  9. വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.

    The princes of the people are gathered together, [even] the people of the God of Abraham: for the shields of the earth [belong] unto God: he is greatly exalted.

All chapters of Psalms · Malayalam Bible · Psalm 47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.