Skip to content
ThuthiThuthiThuthi
Psalms · chapter 70 of 150 · 5 verses

Psalm 70 in Malayalam

സങ്കീർത്തനങ്ങൾ 70

  1. സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം. ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

    To the chief Musician, [A Psalm] of David, to bring to remembrance. [Make haste], O God, to deliver me; make haste to help me, O LORD.

  2. എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.

    Let them be ashamed and confounded that seek after my soul: let them be turned backward, and put to confusion, that desire my hurt.

  3. നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.

    Let them be turned back for a reward of their shame that say, Aha, aha.

  4. നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.

    Let all those that seek thee rejoice and be glad in thee: and let such as love thy salvation say continually, Let God be magnified.

  5. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.

    But I [am] poor and needy: make haste unto me, O God: thou [art] my help and my deliverer; O LORD, make no tarrying.

All chapters of Psalms · Malayalam Bible · Psalm 70 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.