Ezekiel · chapter 44 · verse 16
Ezekiel 44:16 in Malayalam
അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കൽ വരികയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
Avar ente vishuddhamandirattil katannu enikku shushroosha cheyyentatinnu ente meshayute atukkal varikayum ente kaaryavichaarana natattukayum venam.
Ezekiel 44:16 in English
- King James Version (KJV)
- They shall enter into my sanctuary, and they shall come near to my table, to minister unto me, and they shall keep my charge.
- World English Bible (WEB)
- “They shall enter into my sanctuary, and they shall come near to my table, to minister to me, and they shall keep my instruction.
- American Standard Version (ASV)
- they shall enter into my sanctuary, and they shall come near to my table, to minister unto me, and they shall keep my charge.
- Bible in Basic English (BBE)
- They are to come into my holy place and they are to come near to my table, to do my work and have the care of my house.
- Darby Translation (DBY)
- They shall enter into my sanctuary, and they shall approach unto my table, to minister unto me, and they shall keep my charge.
- Webster's Bible (WBS)
- They shall enter into my sanctuary, and they shall come near to my table, to minister to me, and they shall keep my charge.
- Young's Literal Translation (YLT)
- they come in unto My sanctuary, and they draw near unto My table to serve Me, and they have kept My charge.
Read in context
- 14എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാര്യവിചാരകന്മാരാക്കിവെക്കും.
- 15യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
- 16അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കൽ വരികയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
- 17എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതില്ക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.
- 18അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുതു.
Cross references
- Ezekiel 41:22 യെഹെസ്കേൽ 41:22യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോടു: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
- Malachi 1:7 മലാഖി 1:7നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ.
- Malachi 1:12 മലാഖി 1:12നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
- Numbers 18:7–8 സംഖ്യാപുസ്തകം 18:7–8ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷചെയ്യേണം; പൗരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തു വന്നാൽ മരണശിക്ഷ അനുഭവിക്കേണം. യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
- Deuteronomy 33:8–10 ആവർത്തനം 33:8–10ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ. അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു. അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
- Numbers 18:5 സംഖ്യാപുസ്തകം 18:5യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങൾ നോക്കേണം.
- Revelation 1:6 വെളിപ്പാട് 1:6നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.