Genesis · chapter 9 · verse 1
Genesis 9:1 in Malayalam
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.
Daivam nohayeyum avante putranmaareyum anugrahichchu avarotu arulichcheytatentannaal: ningngal santaanapushtiyullavaraayi peruki bhoomiyil niravin.
Genesis 9:1 in English
- King James Version (KJV)
- And God blessed Noah and his sons, and said unto them, Be fruitful, and multiply, and replenish the earth.
- World English Bible (WEB)
- God blessed Noah and his sons, and said to them, “Be fruitful, multiply, and replenish the earth.
- American Standard Version (ASV)
- And God blessed Noah and his sons, and said unto them, Be fruitful, and multiply, and replenish the earth.
- Bible in Basic English (BBE)
- And God gave his blessing to Noah and his sons, and said, Be fertile, and have increase, and make the earth full.
- Darby Translation (DBY)
- And God blessed Noah and his sons, and said to them, Be fruitful and multiply, and fill the earth.
- Webster's Bible (WBS)
- And God blessed Noah and his sons, and said to them, Be fruitful, and multiply, and replenish the earth.
- Young's Literal Translation (YLT)
- And God blesseth Noah, and his sons, and saith to them, 'Be fruitful, and multiply, and fill the earth;
Read in context
- 1ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.
- 2നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
- 3ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
Cross references
- Genesis 1:28 ഉല്പത്തി 1:28ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
- Genesis 9:7 ഉല്പത്തി 9:7ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ.
- Genesis 8:17 ഉല്പത്തി 8:17പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
- Genesis 1:22 ഉല്പത്തി 1:22നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
- Psalm 128:3–4 സങ്കീർത്തനങ്ങൾ 128:3–4നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
- Isaiah 51:2 യെശയ്യാവ് 51:2നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.
- Genesis 2:3 ഉല്പത്തി 2:3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
- Genesis 10:32 ഉല്പത്തി 10:32ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.
- Genesis 24:60 ഉല്പത്തി 24:60അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
- Genesis 9:19 ഉല്പത്തി 9:19ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.