Joshua · chapter 15 · verse 17
Joshua 15:17 in Malayalam
കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
Kaalebinte sahodaranaaya kenasinte makan otneeyel atine pitichchu; avan tante makal aksaye avannu bhaaryayaayi kotuttu.
Joshua 15:17 in English
- King James Version (KJV)
- And Othniel the son of Kenaz, the brother of Caleb, took it: and he gave him Achsah his daughter to wife.
- World English Bible (WEB)
- Othniel the son of Kenaz, the brother of Caleb, took it: and he gave him Achsah his daughter as wife.
- American Standard Version (ASV)
- And Othniel the son of Kenaz, the brother of Caleb, took it: and he gave him Achsah his daughter to wife.
- Bible in Basic English (BBE)
- And Othniel, the son of Kenaz, Caleb's brother, took it: so he gave him his daughter Achsah for his wife.
- Darby Translation (DBY)
- And Othniel the son of Kenaz, the brother of Caleb, took it; and he gave him Achsah his daughter as wife.
- Webster's Bible (WBS)
- And Othniel the son of Kenaz, the brother of Caleb, took it: and he gave him Achsah his daughter for a wife.
- Young's Literal Translation (YLT)
- And Othniel son of Kenaz, brother of Caleb, doth capture it, and he giveth to him Achsah his daughter for a wife.
Read in context
- 15അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
- 16കിര്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
- 17കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
- 18അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
- 19എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
Cross references
- Judges 1:13 ന്യായാധിപന്മാർ 1:13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
- Judges 3:9 ന്യായാധിപന്മാർ 3:9എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
- Judges 3:11 ന്യായാധിപന്മാർ 3:11ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
- Joshua 14:6 യോശുവ 14:6അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ്ബർന്നേയയിൽവെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
- Numbers 32:12 സംഖ്യാപുസ്തകം 32:12അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റിനില്ക്കായ്കകൊണ്ടു തന്നേ.
- 1 Chronicles 2:49 1 ദിനവൃത്താന്തം 2:49അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ.