Joshua · chapter 21 · verse 18
Joshua 21:18 in Malayalam
ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
Gebayum atinte pulpurangngalum anaathottum atinte pulpurangngalum almonum atinte pulpurangngalum ingngane naalu pattanavum kotuttu.
Joshua 21:18 in English
- King James Version (KJV)
- Anathoth with her suburbs, and Almon with her suburbs; four cities.
- World English Bible (WEB)
- Anathoth with its pasture lands, and Almon with its pasture lands: four cities.
- American Standard Version (ASV)
- Anathoth with its suburbs, and Almon with its suburbs; four cities.
- Bible in Basic English (BBE)
- Anathoth and Almon with their grass-lands, four towns.
- Darby Translation (DBY)
- Anathoth and its suburbs, and Almon and its suburbs; four cities.
- Webster's Bible (WBS)
- Anathoth with its suburbs, and Almon with its suburbs; four cities.
- Young's Literal Translation (YLT)
- Anathoth and its suburbs, and Almon and its suburbs — four cities;
Read in context
- 16അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,
- 17ബെന്യാമീൻ ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
- 18ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
- 19അഹരോന്റെ മക്കളായ പുരോഹിതന്മാർക്കു എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
- 20കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്കു, കെഹാത്യകുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
Cross references
- Jeremiah 1:1 യിരെമ്യാവ് 1:1ബെന്യാമീൻദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
- 1 Kings 2:26 1 രാജാക്കന്മാർ 2:26അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
- 1 Chronicles 6:60 1 ദിനവൃത്താന്തം 6:60ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്നു.
- Isaiah 10:30 യെശയ്യാവ് 10:30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.