Psalms · chapter 77 · verse 17
Psalm 77:17 in Malayalam
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
Meghangngal vellam chorinynyu; aakaasham naadam muzhakki; ninte astrangngal parakke parannu.
Psalm 77:17 in English
- King James Version (KJV)
- The clouds poured out water: the skies sent out a sound: thine arrows also went abroad.
- World English Bible (WEB)
- The clouds poured out water. The skies resounded with thunder. Your arrows also flashed around.
- American Standard Version (ASV)
- The clouds poured out water; The skies sent out a sound: Thine arrows also went abroad.
- Bible in Basic English (BBE)
- The clouds sent out water; the skies gave out a sound; truly, your arrows went far and wide.
- Darby Translation (DBY)
- The thick clouds poured out water; the skies sent out a sound, yea, thine arrows went abroad:
- Webster's Bible (WBS)
- The clouds poured out water: the skies sent out a sound: thy arrows also went abroad.
- Young's Literal Translation (YLT)
- Poured out waters have thick clouds, The skies have given forth a noise, Also — Thine arrows go up and down.
Read in context
- 15തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
- 16ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
- 17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
- 18നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
- 19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
Cross references
- Psalm 18:14 സങ്കീർത്തനങ്ങൾ 18:14അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു.
- 2 Samuel 22:15 2 ശമൂവേൽ 22:15അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നൽ അയച്ചു അവരെ തോല്പിച്ചു.
- Judges 5:4 ന്യായാധിപന്മാർ 5:4യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
- Psalm 68:8–9 സങ്കീർത്തനങ്ങൾ 68:8–9ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
- Psalm 68:33 സങ്കീർത്തനങ്ങൾ 68:33പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു.
- Psalm 144:6 സങ്കീർത്തനങ്ങൾ 144:6മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
- Habakkuk 3:11 ഹബക്കൂക്ക് 3:11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.