1 Chronicles · chapter 12 · verse 1
1 Chronicles 12:1 in Malayalam
കീശിന്റെ മകനായ ശൗലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിതു - അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;
Keeshinte makanaaya shalinte nimittam daaveed olichchupaarttirunnappol seeklaagil avante atukkal vannavar aavitu - avar veeranmaarute koottattil avannu yuddhattil tunacheytu;
1 Chronicles 12:1 in English
- King James Version (KJV)
- Now these [are] they that came to David to Ziklag, while he yet kept himself close because of Saul the son of Kish: and they [were] among the mighty men, helpers of the war.
- World English Bible (WEB)
- Now these are those who came to David to Ziklag while he was a fugitive from Saul the son of Kish. They were among the mighty men, his helpers in war.
- American Standard Version (ASV)
- Now these are they that came to David to Ziklag, while he yet kept himself close because of Saul the son of Kish; and they were among the mighty men, his helpers in war.
- Bible in Basic English (BBE)
- Now these are the men who came to David at Ziklag, while he was still shut up, because of Saul, the son of Kish; they were among the strong men, his helpers in war.
- Darby Translation (DBY)
- Now these are they that came to David to Ziklag, while he kept still close because of Saul the son of Kish; and they were among the mighty men who helped him in the conflict;
- Webster's Bible (WBS)
- Now these [are] they that came to David to Ziklag, while he yet kept himself close because of Saul the son of Kish: and they [were] among the mighty men, helpers of the war.
- Young's Literal Translation (YLT)
- And these [are] those coming in unto David to Ziklag, while shut up because of Saul son of Kish, and they [are] among the mighty ones, helping the battle,
Read in context
- 1കീശിന്റെ മകനായ ശൗലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിതു - അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;
- 2അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്വാനും സമർത്ഥന്മാരുമായിരുന്നു:‒ ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,
- 3ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാർ യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യൻ യേഹൂ.
Cross references
- 1 Samuel 27:2–6 1 ശമൂവേൽ 27:2–6അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു. യിസ്രെയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു. ദാവീദ് ഗത്തിലേക്കു ഓടിപ്പോയി എന്നു ശൗലിന്നു അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല. ദാവീദ് ആഖീശിനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുപുറത്തു ഒരു ഊരിൽ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ പാർക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. ആഖീശ് അന്നുതന്നെ അവന്നു സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ടു സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു.
- 1 Chronicles 11:19 1 ദിനവൃത്താന്തം 11:19ഇതു ചെയ്വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
- 2 Samuel 4:10 2 ശമൂവേൽ 4:10ശൗൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ലാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
- 2 Samuel 1:1 2 ശമൂവേൽ 1:1ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം
- 1 Chronicles 11:24–25 1 ദിനവൃത്താന്തം 11:24–25ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു. അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
- 1 Chronicles 8:33 1 ദിനവൃത്താന്തം 8:33നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
- 1 Chronicles 11:10 1 ദിനവൃത്താന്തം 11:10ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.
- 1 Chronicles 9:39 1 ദിനവൃത്താന്തം 9:39നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.