1 Chronicles · chapter 3 · verse 14
1 Chronicles 3:14 in Malayalam
അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.
Avante makan aamon; avante makan yosheeyaavu.
1 Chronicles 3:14 in English
- King James Version (KJV)
- Amon his son, Josiah his son.
- World English Bible (WEB)
- Amon his son, and Josiah his son.
- American Standard Version (ASV)
- Amon his son, Josiah his son.
- Bible in Basic English (BBE)
- Amon his son, Josiah his son.
- Darby Translation (DBY)
- Amon his son, Josiah his son.
- Webster's Bible (WBS)
- Amon his son, Josiah his son.
- Young's Literal Translation (YLT)
- Amon his son, Josiah his son.
Read in context
- 12അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസര്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
- 13അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;
- 14അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.
- 15യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.
- 16യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.
Cross references
- 2 Kings 23:30 2 രാജാക്കന്മാർ 23:30അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നു പകരം രാജാവാക്കി.
- 2 Kings 21:19 2 രാജാക്കന്മാർ 21:19ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
- 2 Chronicles 34:1 2 ദിനവൃത്താന്തം 34:1യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു.
- 2 Chronicles 36:11 2 ദിനവൃത്താന്തം 36:11സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു.
- 2 Chronicles 33:20–21 2 ദിനവൃത്താന്തം 33:20–21മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി. ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.
- 2 Chronicles 36:1 2 ദിനവൃത്താന്തം 36:1ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമിൽ രാജാവാക്കി.
- 2 Chronicles 36:5 2 ദിനവൃത്താന്തം 36:5യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
- Jeremiah 22:11 യിരെമ്യാവ് 22:11തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല.
- Jeremiah 22:18 യിരെമ്യാവ് 22:18അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.
- Matthew 1:10–11 മത്തായി 1:10–11ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു; യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.
- 2 Kings 24:17–18 2 രാജാക്കന്മാർ 24:17–18അവന്നു പകരം ബാബേൽരാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേർ മാറ്റിയിട്ടു. സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.