Skip to content
ThuthiThuthiThuthi
Malayalam Bible passage

The Beatitudes in Malayalam

ഭാഗ്യവചനങ്ങൾ (ഗിരിപ്രഭാഷണം)

"Blessed are…": the Beatitudes from Jesus' Sermon on the Mount (Matthew 5:3–12) in the Malayalam Bible with English.

  1. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

    Blessed [are] the poor in spirit: for theirs is the kingdom of heaven.

    Matthew 5:3 (മത്തായി 5:3)
  2. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.

    Blessed [are] they that mourn: for they shall be comforted.

    Matthew 5:4 (മത്തായി 5:4)
  3. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

    Blessed [are] the meek: for they shall inherit the earth.

    Matthew 5:5 (മത്തായി 5:5)
  4. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.

    Blessed [are] they which do hunger and thirst after righteousness: for they shall be filled.

    Matthew 5:6 (മത്തായി 5:6)
  5. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.

    Blessed [are] the merciful: for they shall obtain mercy.

    Matthew 5:7 (മത്തായി 5:7)
  6. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

    Blessed [are] the pure in heart: for they shall see God.

    Matthew 5:8 (മത്തായി 5:8)
  7. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

    Blessed [are] the peacemakers: for they shall be called the children of God.

    Matthew 5:9 (മത്തായി 5:9)
  8. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

    Blessed [are] they which are persecuted for righteousness’ sake: for theirs is the kingdom of heaven.

    Matthew 5:10 (മത്തായി 5:10)
  9. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

    Blessed are ye, when [men] shall revile you, and persecute [you], and shall say all manner of evil against you falsely, for my sake. Rejoice, and be exceeding glad: for great [is] your reward in heaven: for so persecuted they the prophets which were before you.

    Matthew 5:11–12 (മത്തായി 5:11–12)

More from the Malayalam Bible

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.