Jeremiah · chapter 6 · verse 22
Jeremiah 6:22 in Malayalam
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.
Yahova iprakaaram arulichcheyyunnu: itaa, vatakkudeshattuninnu oru jaati varunnu; bhoomiyute attangngalilninnu oru mahaajaati unarnnuvarum.
Jeremiah 6:22 in English
- King James Version (KJV)
- Thus saith the LORD, Behold, a people cometh from the north country, and a great nation shall be raised from the sides of the earth.
- World English Bible (WEB)
- The LORD says, “Behold, a people comes from the north country. A great nation will be stirred up from the uttermost parts of the earth.
- American Standard Version (ASV)
- Thus saith Jehovah, Behold, a people cometh from the north country; and a great nation shall be stirred up from the uttermost parts of the earth.
- Bible in Basic English (BBE)
- The Lord has said, See, a people is coming from the north country, a great nation will be put in motion from the inmost parts of the earth.
- Darby Translation (DBY)
- Thus saith Jehovah: Behold, a people cometh from the north country, and a great nation is stirred up from the uttermost parts of the earth.
- Webster's Bible (WBS)
- Thus saith the LORD, Behold, a people cometh from the north country, and a great nation shall be raised from the sides of the earth.
- Young's Literal Translation (YLT)
- Thus said Jehovah: Lo, a people hath come from a north country, And a great nation is stirred up from the sides of the earth.
Read in context
- 20ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്കു ഇഷ്ടവുമില്ല.
- 21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെ മുമ്പിൽ ഇടർച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടി വീഴും; അയല്ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.
- 22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.
- 23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
- 24അതിന്റെ വർത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
Cross references
- Jeremiah 10:22 യിരെമ്യാവ് 10:22കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു.
- Jeremiah 50:41–43 യിരെമ്യാവ് 50:41–43വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു. അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു. ബാബേൽരാജാവു അവരുടെ വർത്തമാനം കേട്ടിട്ടു അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു.
- Jeremiah 5:15 യിരെമ്യാവ് 5:15യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;
- Jeremiah 1:14–15 യിരെമ്യാവ് 1:14–15യഹോവ എന്നോടു: വടക്കുനിന്നു ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും. ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കും നേരെയും വെക്കും.
- Jeremiah 6:1 യിരെമ്യാവ് 6:1ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ; വടക്കു നിന്നു അനർത്ഥവും മഹാ നാശവും കാണായ്വരുന്നു.
- Jeremiah 25:9 യിരെമ്യാവ് 25:9ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിർക്കും.