Joel · chapter 3 · verse 16
Joel 3:16 in Malayalam
യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.
Yahova seeyonilninnu garjjichchu, yerooshalemilninnu tante naadam kelppikkum; aakaashavum bhoomiyum kulungngippokum; ennaal yahova tante janattinnu sharanavum yisraayelmakkalkku durggavum aayirikkum.
Joel 3:16 in English
- King James Version (KJV)
- The LORD also shall roar out of Zion, and utter his voice from Jerusalem; and the heavens and the earth shall shake: but the LORD [will be] the hope of his people, and the strength of the children of Israel.
- World English Bible (WEB)
- The LORD will roar from Zion, and thunder from Jerusalem; and the heavens and the earth will shake; but the LORD will be a refuge to his people, and a stronghold to the children of Israel.
- American Standard Version (ASV)
- And Jehovah will roar from Zion, and utter his voice from Jerusalem; and the heavens and the earth shall shake: but Jehovah will be a refuge unto his people, and a stronghold to the children of Israel.
- Bible in Basic English (BBE)
- And the Lord will be thundering from Zion, and his voice will be sounding from Jerusalem; and the heavens and the earth will be shaking: but the Lord will be a breastplate for his people and a strong place for the children of Israel.
- Darby Translation (DBY)
- And Jehovah will roar from Zion, and utter his voice from Jerusalem; and the heavens and the earth shall shake: and Jehovah will be a shelter for his people, and the refuge of the children of Israel.
- Webster's Bible (WBS)
- The LORD also will roar out of Zion, and utter his voice from Jerusalem; and the heavens and the earth shall shake; but the LORD [will be] the hope of his people, and the strength of the children of Israel.
- Young's Literal Translation (YLT)
- And Jehovah from Zion doth roar, And from Jerusalem giveth forth His voice, And shaken have the heavens and earth, And Jehovah [is] a refuge to his people, And a stronghold to sons of Israel.
Read in context
- 14വിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
- 15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.
- 16യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.
- 17അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽകൂടി കടക്കയുമില്ല.
- 18അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.
Cross references
- Amos 1:2 ആമോസ് 1:2അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.
- Joel 2:10–11 യോവേൽ 2:10–11അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?
- Jeremiah 25:30–31 യിരെമ്യാവ് 25:30–31ആകയാൽ നീ ഈ വചനങ്ങളെ ഒക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗർജ്ജിച്ചു, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു. ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവൻ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
- Proverbs 18:10 സദൃശവാക്യങ്ങൾ 18:10യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
- Jeremiah 16:19 യിരെമ്യാവ് 16:19എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്കു അവകാശമായിരുന്നതു മിത്ഥ്യാമൂർത്തികളായ വെറും ഭോഷ്കു അത്രേ; അവയിൽ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
- Haggai 2:6 ഹഗ്ഗായി 2:6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
- Isaiah 42:13 യെശയ്യാവ് 42:13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.
- Psalm 61:3 സങ്കീർത്തനങ്ങൾ 61:3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
- Ezekiel 38:19 യെഹെസ്കേൽ 38:19അന്നാളിൽ നിശ്ചയമായിട്ടു യിസ്രായേൽദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
- Isaiah 51:16 യെശയ്യാവ് 51:16ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു.
- Revelation 16:18 വെളിപ്പാട് 16:18മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
- Psalm 18:2 സങ്കീർത്തനങ്ങൾ 18:2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
Original words (Hebrew)
- roar · H7580שָׁאַג shâʼag
- Zion · H6726צִיּוֹן Tsîyôwn
- utter · H5414נָתַן nâthan
- voice · H6963קוֹל qôwl
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim
- heavens · H8064שָׁמַיִם shâmayim
- earth · H776אֶרֶץ ʼerets
- shake · H7493רָעַשׁ râʻash
- hope · H4268מַחֲסֶה machăçeh
- people · H5971עַם ʻam
- strength · H4581מָעוֹז mâʻôwz
- children · H1121בֵּן bên
- Israel · H3478יִשְׂרָאֵל Yisrâʼêl