Proverbs · chapter 18 · verse 6
Proverbs 18:6 in Malayalam
മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
Moodhante adharangngal vazhakkinnu itayaakkunnu; avante vaay tallu vilichchuvaruttunnu.
Proverbs 18:6 in English
- King James Version (KJV)
- A fool’s lips enter into contention, and his mouth calleth for strokes.
- World English Bible (WEB)
- A fool’s lips come into strife, and his mouth invites beatings.
- American Standard Version (ASV)
- A fool’s lips enter into contention, And his mouth calleth for stripes.
- Bible in Basic English (BBE)
- A foolish man's lips are a cause of fighting, and his mouth makes him open to blows.
- Darby Translation (DBY)
- A fool's lips enter into contention, and his mouth calleth for stripes.
- Webster's Bible (WBS)
- A fool's lips enter into contention, and his mouth calleth for strokes.
- Young's Literal Translation (YLT)
- The lips of a fool enter into strife, And his mouth for stripes calleth.
Read in context
- 4മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
- 5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
- 6മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
- 7മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
- 8ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
Cross references
- Proverbs 27:3 സദൃശവാക്യങ്ങൾ 27:3കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.
- Proverbs 16:27–28 സദൃശവാക്യങ്ങൾ 16:27–28നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു. വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
- Proverbs 22:24–25 സദൃശവാക്യങ്ങൾ 22:24–25കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.
- Proverbs 20:3 സദൃശവാക്യങ്ങൾ 20:3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
- Proverbs 12:16 സദൃശവാക്യങ്ങൾ 12:16ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
- Proverbs 25:24 സദൃശവാക്യങ്ങൾ 25:24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.
- Proverbs 13:10 സദൃശവാക്യങ്ങൾ 13:10അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;
- Proverbs 19:29 സദൃശവാക്യങ്ങൾ 19:29പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.
- Proverbs 14:3 സദൃശവാക്യങ്ങൾ 14:3ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
- Proverbs 14:16 സദൃശവാക്യങ്ങൾ 14:16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.
- Proverbs 19:19 സദൃശവാക്യങ്ങൾ 19:19മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
- Proverbs 17:14 സദൃശവാക്യങ്ങൾ 17:14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.