Proverbs · chapter 2 · verse 21
Proverbs 2:21 in Malayalam
നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
Nerullavar deshattu vasikkum; nishkalangkanmaar atil sheshichchirikkum.
Proverbs 2:21 in English
- King James Version (KJV)
- For the upright shall dwell in the land, and the perfect shall remain in it.
- World English Bible (WEB)
- For the upright will dwell in the land. The perfect will remain in it.
- American Standard Version (ASV)
- For the upright shall dwell in the land, And the perfect shall remain in it.
- Bible in Basic English (BBE)
- For the upright will be living in the land, and the good will have it for their heritage.
- Darby Translation (DBY)
- For the upright shall dwell in the land, and the perfect shall remain in it;
- Webster's Bible (WBS)
- For the upright shall dwell in the land, and the perfect shall remain in it.
- Young's Literal Translation (YLT)
- For the upright do inhabit the earth, And the perfect are left in it,
Read in context
- 19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
- 20അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചു കൊൾക.
- 21നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
- 22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.
Cross references
- Psalm 84:11 സങ്കീർത്തനങ്ങൾ 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.
- Psalm 37:9 സങ്കീർത്തനങ്ങൾ 37:9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
- Psalm 37:29 സങ്കീർത്തനങ്ങൾ 37:29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
- Proverbs 10:30 സദൃശവാക്യങ്ങൾ 10:30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
- Job 42:12 ഇയ്യോബ് 42:12ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
- Psalm 37:11 സങ്കീർത്തനങ്ങൾ 37:11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
- Psalm 37:3 സങ്കീർത്തനങ്ങൾ 37:3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക;
- Psalm 37:22 സങ്കീർത്തനങ്ങൾ 37:22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
- Psalm 112:4–6 സങ്കീർത്തനങ്ങൾ 112:4–6നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും. അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.
- Job 1:1 ഇയ്യോബ് 1:1ഊസ്ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.