Skip to content
ThuthiThuthiThuthi
Psalms · chapter 61 of 150 · 8 verses

Psalm 61 in Malayalam

സങ്കീർത്തനങ്ങൾ 61

  1. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.

    To the chief Musician upon Neginah, [A Psalm] of David. Hear my cry, O God; attend unto my prayer.

  2. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.

    From the end of the earth will I cry unto thee, when my heart is overwhelmed: lead me to the rock [that] is higher than I.

  3. നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

    For thou hast been a shelter for me, [and] a strong tower from the enemy.

  4. ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.

    I will abide in thy tabernacle for ever: I will trust in the covert of thy wings. Selah.

  5. ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.

    For thou, O God, hast heard my vows: thou hast given [me] the heritage of those that fear thy name.

  6. നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.

    Thou wilt prolong the king’s life: [and] his years as many generations.

  7. അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,

    He shall abide before God for ever: O prepare mercy and truth, [which] may preserve him.

  8. അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.

    So will I sing praise unto thy name for ever, that I may daily perform my vows.

All chapters of Psalms · Malayalam Bible · Psalm 61 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.