Skip to content
ThuthiThuthiThuthi
Psalms · chapter 60 of 150 · 12 verses

Psalm 60 in Malayalam

സങ്കീർത്തനങ്ങൾ 60

  1. സംഗീതപ്രമാണിക്കു; സാക്ഷ്യരസം എന്ന രാഗത്തിൽ: അഭ്യസിപ്പാനുള്ള ദാവീദിന്റെ ഒരു സ്വർണ്ണഗീതം. യോവാബ് മെസൊപൊട്ടാമ്യയിലെ ആരാമ്യരോടും സോബയിലെ ആരാമ്യരോടും യുദ്ധംചെയ്തു മടങ്ങിവന്നശേഷം ചമെച്ചതു. ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.

    To the chief Musician upon Shushan-eduth, Michtam of David, to teach; when he strove with Aram-naharaim and with Aram-zobah, when Joab returned, and smote of Edom in the valley of salt twelve thousand. O God, thou hast cast us off, thou hast scattered us, thou hast been displeased; O turn thyself to us again.

  2. നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.

    Thou hast made the earth to tremble; thou hast broken it: heal the breaches thereof; for it shaketh.

  3. നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

    Thou hast shewed thy people hard things: thou hast made us to drink the wine of astonishment.

  4. സത്യം നിമിത്തം ഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാർക്കു ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.

    Thou hast given a banner to them that fear thee, that it may be displayed because of the truth. Selah.

  5. നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.

    That thy beloved may be delivered; save [with] thy right hand, and hear me.

  6. ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത്താഴ്‌വരയെ അളക്കും.

    God hath spoken in his holiness; I will rejoice, I will divide Shechem, and mete out the valley of Succoth.

  7. ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

    Gilead [is] mine, and Manasseh [is] mine; Ephraim also [is] the strength of mine head; Judah [is] my lawgiver;

  8. മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!

    Moab [is] my washpot; over Edom will I cast out my shoe: Philistia, triumph thou because of me.

  9. ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും?

    Who will bring me [into] the strong city? who will lead me into Edom?

  10. ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.

    [Wilt] not thou, O God, [which] hadst cast us off? and [thou], O God, [which] didst not go out with our armies?

  11. വൈരിയുടെനേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.

    Give us help from trouble: for vain [is] the help of man.

  12. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.

    Through God we shall do valiantly: for he [it is that] shall tread down our enemies.

All chapters of Psalms · Malayalam Bible · Psalm 60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.