Thanksgiving Bible Verses in Malayalam
സ്തോത്രം വാക്യങ്ങൾ
Verses of thanksgiving and praise.
അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
Enter into his gates with thanksgiving, [and] into his courts with praise: be thankful unto him, [and] bless his name.
Psalm 100:4 (സങ്കീർത്തനങ്ങൾ 100:4) യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
O give thanks unto the LORD, for [he is] good: for his mercy [endureth] for ever.
Psalm 107:1 (സങ്കീർത്തനങ്ങൾ 107:1) എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
In every thing give thanks: for this is the will of God in Christ Jesus concerning you.
1 Thessalonians 5:18 (1 തെസ്സലൊനീക്യർ 5:18) ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
[A Psalm] of David. Bless the LORD, O my soul: and all that is within me, [bless] his holy name. Bless the LORD, O my soul, and forget not all his benefits:
Psalm 103:1–2 (സങ്കീർത്തനങ്ങൾ 103:1–2) വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
And what soever ye do in word or deed, [do] all in the name of the Lord Jesus, giving thanks to God and the Father by him.
Colossians 3:17 (കൊലൊസ്സ്യർ 3:17) യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
O give thanks unto the LORD; for [he is] good: for his mercy [endureth] for ever.
Psalm 136:1 (സങ്കീർത്തനങ്ങൾ 136:1) നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
Giving thanks always for all things unto God and the Father in the name of our Lord Jesus Christ;
Ephesians 5:20 (എഫെസ്യർ 5:20) സംഗീതപ്രമാണിക്കു പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.
I will praise [thee], O LORD, with my whole heart; I will shew forth all thy marvellous works.
Psalm 9:1 (സങ്കീർത്തനങ്ങൾ 9:1) അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.
By him therefore let us offer the sacrifice of praise to God continually, that is, the fruit of [our] lips giving thanks to his name.
Hebrews 13:15 (എബ്രായർ 13:15) ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
This [is] the day [which] the LORD hath made; we will rejoice and be glad in it.
Psalm 118:24 (സങ്കീർത്തനങ്ങൾ 118:24) ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.
Let every thing that hath breath praise the LORD. Praise ye the LORD.
Psalm 150:6 (സങ്കീർത്തനങ്ങൾ 150:6) ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
Be careful for nothing; but in every thing by prayer and supplication with thanksgiving let your requests be made known unto God.
Philippians 4:6 (ഫിലിപ്പിയർ 4:6)
More Bible verses in Malayalam
- Blessing അനുഗ്രഹം
- Comfort ആശ്വാസം
- Strength ബലം
- Motivation and success വിജയം
- Love സ്നേഹം
- Peace സമാധാനം
- Faith വിശ്വാസം
- Healing സൗഖ്യം
- Prayer പ്രാർത്ഥന
- Birthday ജന്മദിനം
- Wedding and marriage വിവാഹം
- New Year പുതുവത്സരം
- Children കുഞ്ഞുങ്ങൾ
- Fear and worry ഭയം, ആകുലത
- Forgiveness ക്ഷമ
- Salvation രക്ഷ
- Holy Spirit പരിശുദ്ധാത്മാവ്
- Christmas ക്രിസ്തുമസ്
- Good Friday and Easter ദുഃഖവെള്ളി, ഈസ്റ്റർ