Birthday Bible Verses in Malayalam
ജന്മദിനം വാക്യങ്ങൾ
Birthday Bible verses and blessings to share.
യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
The LORD bless thee, and keep thee: The LORD make his face shine upon thee, and be gracious unto thee: The LORD lift up his countenance upon thee, and give thee peace.
Numbers 6:24–26 (സംഖ്യാപുസ്തകം 6:24–26) നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
For thou hast possessed my reins: thou hast covered me in my mother’s womb. I will praise thee; for I am fearfully [and] wonderfully made: marvellous [are] thy works; and [that] my soul knoweth right well.
Psalm 139:13–14 (സങ്കീർത്തനങ്ങൾ 139:13–14) നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
For I know the thoughts that I think toward you, saith the LORD, thoughts of peace, and not of evil, to give you an expected end.
Jeremiah 29:11 (യിരെമ്യാവ് 29:11) ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
So teach [us] to number our days, that we may apply [our] hearts unto wisdom.
Psalm 90:12 (സങ്കീർത്തനങ്ങൾ 90:12) ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
This [is] the day [which] the LORD hath made; we will rejoice and be glad in it.
Psalm 118:24 (സങ്കീർത്തനങ്ങൾ 118:24) ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും.
For by me thy days shall be multiplied, and the years of thy life shall be increased.
Proverbs 9:11 (സദൃശവാക്യങ്ങൾ 9:11) നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ.
Grant thee according to thine own heart, and fulfil all thy counsel.
Psalm 20:4 (സങ്കീർത്തനങ്ങൾ 20:4) നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
[It is of] the LORD’s mercies that we are not consumed, because his compassions fail not. [They are] new every morning: great [is] thy faithfulness.
Lamentations 3:22–23 (വിലാപങ്ങൾ 3:22–23) ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
With long life will I satisfy him, and shew him my salvation.
Psalm 91:16 (സങ്കീർത്തനങ്ങൾ 91:16) പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
Beloved, I wish above all things that thou mayest prosper and be in health, even as thy soul prospereth.
3 John 1:2 (3 യോഹന്നാൻ 1:2) നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.
And [even] to [your] old age I [am] he; and [even] to hoar hairs will I carry [you:] I have made, and I will bear; even I will carry, and will deliver [you].
Isaiah 46:4 (യെശയ്യാവ് 46:4) ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
Thou wilt shew me the path of life: in thy presence [is] fulness of joy; at thy right hand [there are] pleasures for evermore.
Psalm 16:11 (സങ്കീർത്തനങ്ങൾ 16:11) നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Surely goodness and mercy shall follow me all the days of my life: and I will dwell in the house of the LORD for ever.
Psalm 23:6 (സങ്കീർത്തനങ്ങൾ 23:6) അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
Delight thyself also in the LORD; and he shall give thee the desires of thine heart.
Psalm 37:4 (സങ്കീർത്തനങ്ങൾ 37:4) യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
And the LORD shall guide thee continually, and satisfy thy soul in drought, and make fat thy bones: and thou shalt be like a watered garden, and like a spring of water, whose waters fail not.
Isaiah 58:11 (യെശയ്യാവ് 58:11) യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
The LORD shall preserve thy going out and thy coming in from this time forth, and even for evermore.
Psalm 121:8 (സങ്കീർത്തനങ്ങൾ 121:8) നിന്റെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
Who satisfieth thy mouth with good [things; so that] thy youth is renewed like the eagle’s.
Psalm 103:5 (സങ്കീർത്തനങ്ങൾ 103:5) ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.
Thou hast granted me life and favour, and thy visitation hath preserved my spirit.
Job 10:12 (ഇയ്യോബ് 10:12)
More Bible verses in Malayalam
- Blessing അനുഗ്രഹം
- Comfort ആശ്വാസം
- Strength ബലം
- Motivation and success വിജയം
- Love സ്നേഹം
- Peace സമാധാനം
- Faith വിശ്വാസം
- Healing സൗഖ്യം
- Prayer പ്രാർത്ഥന
- Thanksgiving സ്തോത്രം
- Wedding and marriage വിവാഹം
- New Year പുതുവത്സരം
- Children കുഞ്ഞുങ്ങൾ
- Fear and worry ഭയം, ആകുലത
- Forgiveness ക്ഷമ
- Salvation രക്ഷ
- Holy Spirit പരിശുദ്ധാത്മാവ്
- Christmas ക്രിസ്തുമസ്
- Good Friday and Easter ദുഃഖവെള്ളി, ഈസ്റ്റർ