Peace Bible Verses in Malayalam
സമാധാനം വാക്യങ്ങൾ
Verses of peace for an anxious heart.
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
Peace I leave with you, my peace I give unto you: not as the world giveth, give I unto you. Let not your heart be troubled, neither let it be afraid.
John 14:27 (യോഹന്നാൻ 14:27) ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
Be careful for nothing; but in every thing by prayer and supplication with thanksgiving let your requests be made known unto God. And the peace of God, which passeth all understanding, shall keep your hearts and minds through Christ Jesus.
Philippians 4:6–7 (ഫിലിപ്പിയർ 4:6–7) സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
Thou wilt keep [him] in perfect peace, [whose] mind [is] stayed [on thee:] because he trusteth in thee.
Isaiah 26:3 (യെശയ്യാവ് 26:3) നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
These things I have spoken unto you, that in me ye might have peace. In the world ye shall have tribulation: but be of good cheer; I have overcome the world.
John 16:33 (യോഹന്നാൻ 16:33) യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
The LORD lift up his countenance upon thee, and give thee peace.
Numbers 6:26 (സംഖ്യാപുസ്തകം 6:26) എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.
Now the God of hope fill you with all joy and peace in believing, that ye may abound in hope, through the power of the Holy Ghost.
Romans 15:13 (റോമർ 15:13) ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.
And let the peace of God rule in your hearts, to the which also ye are called in one body; and be ye thankful.
Colossians 3:15 (കൊലൊസ്സ്യർ 3:15) ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
I will both lay me down in peace, and sleep: for thou, LORD, only makest me dwell in safety.
Psalm 4:8 (സങ്കീർത്തനങ്ങൾ 4:8) സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
Now the Lord of peace himself give you peace always by all means. The Lord [be] with you all.
2 Thessalonians 3:16 (2 തെസ്സലൊനീക്യർ 3:16) നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
For unto us a child is born, unto us a son is given: and the government shall be upon his shoulder: and his name shall be called Wonderful, Counsellor, The mighty God, The everlasting Father, The Prince of Peace.
Isaiah 9:6 (യെശയ്യാവ് 9:6) സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
Blessed [are] the peacemakers: for they shall be called the children of God.
Matthew 5:9 (മത്തായി 5:9) യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
The LORD will give strength unto his people; the LORD will bless his people with peace.
Psalm 29:11 (സങ്കീർത്തനങ്ങൾ 29:11)
More Bible verses in Malayalam
- Blessing അനുഗ്രഹം
- Comfort ആശ്വാസം
- Strength ബലം
- Motivation and success വിജയം
- Love സ്നേഹം
- Faith വിശ്വാസം
- Healing സൗഖ്യം
- Prayer പ്രാർത്ഥന
- Thanksgiving സ്തോത്രം
- Birthday ജന്മദിനം
- Wedding and marriage വിവാഹം
- New Year പുതുവത്സരം
- Children കുഞ്ഞുങ്ങൾ
- Fear and worry ഭയം, ആകുലത
- Forgiveness ക്ഷമ
- Salvation രക്ഷ
- Holy Spirit പരിശുദ്ധാത്മാവ്
- Christmas ക്രിസ്തുമസ്
- Good Friday and Easter ദുഃഖവെള്ളി, ഈസ്റ്റർ