2 Chronicles · chapter 34 · verse 13
2 Chronicles 34:13 in Malayalam
അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു.
Avar chumattukaarkkum atatu vela cheyyunna ellaa panikkaarkkum melvichaarakanmaaraayirunnu; levyaril chilar ezhuttukaarum udyogasthanmaarum vaatilkaavalkkaarum aayirunnu.
2 Chronicles 34:13 in English
- King James Version (KJV)
- Also [they were] over the bearers of burdens, and [were] overseers of all that wrought the work in any manner of service: and of the Levites [there were] scribes, and officers, and porters.
- World English Bible (WEB)
- Also they were over the bearers of burdens, and directed all who did the work in every kind of service. Of the Levites, there were scribes, officials, and gatekeepers.
- American Standard Version (ASV)
- Also they were over the bearers of burdens, and set forward all that did the work in every manner of service: and of the Levites there were scribes, and officers, and porters.
- Bible in Basic English (BBE)
- Had authority over the transport workers, giving directions to all who were doing any sort of work; and among the Levites there were scribes and overseers and door-keepers.
- Darby Translation (DBY)
- They were also over the bearers of burdens, and were overseers of all that worked in any manner of service. And of the Levites were the scribes, and officers, and doorkeepers.
- Webster's Bible (WBS)
- Also [they were] over the bearers of burdens, and [were] overseers of all that wrought the work in any manner of service: and of the Levites [there were] scribes, and officers, and porters.
- Young's Literal Translation (YLT)
- and over the burden-bearers, and overseers of every one doing work for service and service; and of the Levites [are] scribes, and officers, and gatekeepers.
Read in context
- 11ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വെക്കേണ്ടതിന്നു ആശാരികൾക്കും പണിക്കാർക്കും തന്നേ.
- 12ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെമേൽ വിചാരകന്മാർ ആയിരുന്നു.
- 13അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു.
- 14അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
- 15ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു.
Cross references
- Nehemiah 4:10 നെഹെമ്യാവ് 4:10എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു.
- 2 Chronicles 2:18 2 ദിനവൃത്താന്തം 2:18അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽ വിചാരകരായിട്ടും നിയമിച്ചു.
- Ezra 7:6–7 എസ്രാ 7:6–7ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി. അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
- 2 Chronicles 8:10 2 ദിനവൃത്താന്തം 8:10ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
- 1 Chronicles 23:4–5 1 ദിനവൃത്താന്തം 23:4–5അവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും ന്യായാധിപന്മാരും നാലായിരംപേർ വാതിൽകാവല്ക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
- 1 Chronicles 26:1–19 1 ദിനവൃത്താന്തം 26:1–19വാതിൽകാവല്ക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു. മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖര്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ; യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ. ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ; അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു. അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികൾ ആയിരുന്നു. ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; -അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു- എലീഹൂ, സെമഖ്യാവു. ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ; മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ. മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി; ഹില്ക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖര്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ. വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു. അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു. കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു. തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു. കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു. പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു. കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
- 1 Chronicles 15:18 1 ദിനവൃത്താന്തം 15:18അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു.
- Jeremiah 8:8 യിരെമ്യാവ് 8:8ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.
- 1 Chronicles 26:29–30 1 ദിനവൃത്താന്തം 26:29–30യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു. ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
- 1 Chronicles 16:42 1 ദിനവൃത്താന്തം 16:42അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
- Matthew 26:3 മത്തായി 26:3അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
- 2 Chronicles 8:14 2 ദിനവൃത്താന്തം 8:14അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവല്ക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.