Exodus · chapter 33 · verse 5
Exodus 33:5 in Malayalam
നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
Ningngal dushshaathyamulla janam aakunnu; nyaan oru nimishaneram ninte natuvil natannaal ninne sanharichchukalayum; atukontu nyaan ninnotu entu cheyyenam ennu ariyentatinnu nee ninte aabharanam neekkikkalaka enningngane yisraayel makkalotu paraka ennu yahova mosheyotu kalpichchirunnu.
Exodus 33:5 in English
- King James Version (KJV)
- For the LORD had said unto Moses, Say unto the children of Israel, Ye [are] a stiffnecked people: I will come up into the midst of thee in a moment, and consume thee: therefore now put off thy ornaments from thee, that I may know what to do unto thee.
- World English Bible (WEB)
- The LORD had said to Moses, “Tell the children of Israel, ‘You are a stiff-necked people. If I were to go up among you for one moment, I would consume you. Therefore now take off your jewelry from you, that I may know what to do to you.’”
- American Standard Version (ASV)
- And Jehovah said unto Moses, Say unto the children of Israel, Ye are a stiffnecked people; if I go up into the midst of thee for one moment, I shall consume thee: therefore now put off thy ornaments from thee, that I may know what to do unto thee.
- Bible in Basic English (BBE)
- And the Lord said to Moses, Say to the children of Israel, You are a stiff-necked people: if I come among you, even for a minute, I will send destruction on you; so take off all your ornaments, so that I may see what to do with you.
- Darby Translation (DBY)
- Now Jehovah had said to Moses, Say unto the children of Israel, Ye are a stiff-necked people: in one moment I will come up into the midst of thee and will consume thee. And now put off thine ornaments from thee, and I will know what I will do unto thee.
- Webster's Bible (WBS)
- For the LORD had said to Moses, Say to the children of Israel, Ye [are] a stiff-necked people: I will come up into the midst of thee in a moment, and consume thee: therefore now put off thy ornaments from thee, that I may know what to do to thee.
- Young's Literal Translation (YLT)
- And Jehovah saith unto Moses, 'Say unto the sons of Israel, Ye [are] a stiff-necked people; one moment — I come up into thy midst, and have consumed thee; and now, put down thine ornaments from off thee, and I know what I do to thee;'
Read in context
- 3വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
- 4ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
- 5നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
- 6അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
- 7മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തിൽനിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു.
Cross references
- Exodus 33:3–4 പുറപ്പാട് 33:3–4വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു. ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
- Numbers 16:21 സംഖ്യാപുസ്തകം 16:21ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.
- Deuteronomy 8:2 ആവർത്തനം 8:2നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.
- Psalm 139:23 സങ്കീർത്തനങ്ങൾ 139:23ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
- Numbers 16:45–46 സംഖ്യാപുസ്തകം 16:45–46ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
- Genesis 22:12 ഉല്പത്തി 22:12ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.
- Job 34:20 ഇയ്യോബ് 34:20പെട്ടെന്നു അർദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
- Isaiah 22:12 യെശയ്യാവ് 22:12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും
- Psalm 73:19 സങ്കീർത്തനങ്ങൾ 73:19എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
- Genesis 18:21 ഉല്പത്തി 18:21ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
- Lamentations 4:6 വിലാപങ്ങൾ 4:6കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
Original words (Hebrew)
- said · H559אָמַר ʼâmar
- Moses · H4872מֹשֶׁה Môsheh
- Say · H559אָמַר ʼâmar
- children · H1121בֵּן bên
- Israel · H3478יִשְׂרָאֵל Yisrâʼêl
- stiffnecked · H7186קָשֶׁה qâsheh
- people · H5971עַם ʻam
- up · H5927עָלָה ʻâlâh
- midst · H7130קֶרֶב qereb
- a · H259אֶחָד ʼechâd
- moment · H7281רֶגַע regaʻ
- consume · H3615כָּלָה kâlâh
- off · H3381יָרַד yârad
- ornaments · H5716עֲדִי ʻădîy
- know · H3045יָדַע yâdaʻ
- do · H6213עָשָׂה ʻâsâh