Ezekiel · chapter 17 · verse 13
Ezekiel 17:13 in Malayalam
രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;
Raajasantatiyil oruttane avan etuttu avanumaayi oru utampati cheytu avanekkontu satyam cheyyichchu;
Ezekiel 17:13 in English
- King James Version (KJV)
- And hath taken of the king’s seed, and made a covenant with him, and hath taken an oath of him: he hath also taken the mighty of the land:
- World English Bible (WEB)
- He took one of the royal offspring, and made a covenant with him. He also brought him under an oath, and took away the mighty of the land,
- American Standard Version (ASV)
- And he took of the seed royal, and made a covenant with him; he also brought him under an oath, and took away the mighty of the land;
- Bible in Basic English (BBE)
- And he took one of the sons of the king and made an agreement with him; and he put him under an oath, and took away the great men of the land:
- Darby Translation (DBY)
- And he took of the king's seed, and made a covenant with him, and brought him under an oath, and he took away the mighty of the land;
- Webster's Bible (WBS)
- And hath taken of the king's seed, and made a covenant with him, and hath taken an oath from him: he hath also taken the mighty of the land:
- Young's Literal Translation (YLT)
- And he taketh of the seed of the kingdom, And maketh with him a covenant, And bringeth him in to an oath, And the mighty of the land he hath taken,
Read in context
- 11യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- 12ഇതിന്റെ അർത്ഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതു: ബാബേൽരാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;
- 13രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;
- 14രാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
- 15എങ്കിലും അവനോടു മത്സരിച്ചു ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?
Cross references
- 2 Chronicles 36:13 2 ദിനവൃത്താന്തം 36:13അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോടു അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
- 2 Kings 24:15–17 2 രാജാക്കന്മാർ 24:15–17യെഹോയാഖീനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി. സകലബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകലവീരന്മാരെയും ബാബേൽരാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. അവന്നു പകരം ബാബേൽരാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേർ മാറ്റിയിട്ടു.
- Ezekiel 17:5 യെഹെസ്കേൽ 17:5അവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.
- Jeremiah 24:1 യിരെമ്യാവ് 24:1ബാബേൽരാജാവായ നെബൂഖദ്നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു.
- Jeremiah 37:1 യിരെമ്യാവ് 37:1യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.
- Jeremiah 29:2 യിരെമ്യാവ് 29:2യിരെമ്യാപ്രവാചകൻ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും
- Jeremiah 5:2 യിരെമ്യാവ് 5:2യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.