Numbers · chapter 33 · verse 14
Numbers 33:14 in Malayalam
ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
Aalooshil ninnu purappettu repheedeemil paalayamirangngi; avite janattinnu kutippaan vellamillaayirunnu.
Numbers 33:14 in English
- King James Version (KJV)
- And they removed from Alush, and encamped at Rephidim, where was no water for the people to drink.
- World English Bible (WEB)
- They traveled from Alush, and encamped in Rephidim, where there was no water for the people to drink.
- American Standard Version (ASV)
- And they journeyed from Alush, and encamped in Rephidim, where was no water for the people to drink.
- Bible in Basic English (BBE)
- And they went on from Alush, and put up their tents in Rephidim, where there was no drinking-water for the people.
- Darby Translation (DBY)
- And they removed from Alush, and encamped at Rephidim, where there was no water for the people to drink.
- Webster's Bible (WBS)
- And they removed from Alush, and encamped at Rephidim, where was no water for the people to drink.
- Young's Literal Translation (YLT)
- and they journey from Alush, and encamp in Rephidim; and there was there no water for the people to drink.
Read in context
- 12സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി.
- 13ദൊഫ്ക്കയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
- 14ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
- 15രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
- 16സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
Cross references
- Exodus 19:2 പുറപ്പാട് 19:2അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.
- Exodus 17:1–8 പുറപ്പാട് 17:1–8അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു. അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു. ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു. മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു. യഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക. ഞാൻ ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു. യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു. രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.