Proverbs · chapter 3 · verse 23
Proverbs 3:23 in Malayalam
അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
Angngane nee nirbhayamaayi vazhiyil natakkum; ninte kaal itarukayumilla.
Proverbs 3:23 in English
- King James Version (KJV)
- Then shalt thou walk in thy way safely, and thy foot shall not stumble.
- World English Bible (WEB)
- Then you shall walk in your way securely. Your foot won’t stumble.
- American Standard Version (ASV)
- Then shalt thou walk in thy way securely, And thy foot shall not stumble.
- Bible in Basic English (BBE)
- Then you will go safely on your way, and your feet will have no cause for slipping.
- Darby Translation (DBY)
- Then shalt thou walk in thy way securely, and thy foot shall not stumble;
- Webster's Bible (WBS)
- Then shalt thou walk in thy way safely, and thy foot shall not stumble.
- Young's Literal Translation (YLT)
- Then thou goest thy way confidently, And thy foot doth not stumble.
Read in context
- 21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.
- 22അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
- 23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
- 24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
- 25പെട്ടെന്നുള്ള പേടിഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
Cross references
- Proverbs 4:12 സദൃശവാക്യങ്ങൾ 4:12നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
- Proverbs 10:9 സദൃശവാക്യങ്ങൾ 10:9നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
- Psalm 91:11–12 സങ്കീർത്തനങ്ങൾ 91:11–12നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
- Psalm 121:8 സങ്കീർത്തനങ്ങൾ 121:8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
- Psalm 37:23–24 സങ്കീർത്തനങ്ങൾ 37:23–24ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
- Psalm 37:31 സങ്കീർത്തനങ്ങൾ 37:31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.
- Psalm 121:3 സങ്കീർത്തനങ്ങൾ 121:3നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
- Proverbs 2:8 സദൃശവാക്യങ്ങൾ 2:8അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
- Zechariah 10:12 സെഖര്യാവ് 10:12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.