Psalms · chapter 123 · verse 1
Psalm 123:1 in Malayalam
ആരോഹണഗീതം. സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
Aarohanageetam. Svarggattil vasikkunnavanaayullove, ningkalekku nyaan ente kannu uyarttunnu.
Psalm 123:1 in English
- King James Version (KJV)
- A Song of degrees. Unto thee lift I up mine eyes, O thou that dwellest in the heavens.
- World English Bible (WEB)
- A Song of Ascents. I lift up my eyes to you, you who sit in the heavens.
- American Standard Version (ASV)
- A Song of Ascents. Unto thee do I lift up mine eyes, O thou that sittest in the heavens.
- Bible in Basic English (BBE)
- A Song of the going up. To you my eyes are lifted up, even to you whose seat is in the heavens.
- Darby Translation (DBY)
- A Song of degrees. Unto thee do I lift up mine eyes, O thou that dwellest in the heavens.
- Webster's Bible (WBS)
- A Song of degrees. To thee I raise my eyes, O thou that dwellest in the heavens.
- Young's Literal Translation (YLT)
- A Song of the Ascents. Unto Thee I have lifted up mine eyes, O dweller in the heavens.
Read in context
- 1ആരോഹണഗീതം. സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
- 2ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
- 3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
Cross references
- Psalm 121:1 സങ്കീർത്തനങ്ങൾ 121:1ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
- Psalm 141:8 സങ്കീർത്തനങ്ങൾ 141:8കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
- Psalm 25:15 സങ്കീർത്തനങ്ങൾ 25:15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
- Psalm 2:4 സങ്കീർത്തനങ്ങൾ 2:4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
- Psalm 11:4 സങ്കീർത്തനങ്ങൾ 11:4യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
- Luke 18:13 ലൂക്കൊസ് 18:13ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
- Matthew 6:9 മത്തായി 6:9നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
- Isaiah 57:15 യെശയ്യാവ് 57:15ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.
- Psalm 125:1 സങ്കീർത്തനങ്ങൾ 125:1ആരോഹണഗീതം. യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
- Psalm 120:1 സങ്കീർത്തനങ്ങൾ 120:1ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
- Psalm 132:1 സങ്കീർത്തനങ്ങൾ 132:1ആരോഹണഗീതം. യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ.
- Psalm 126:1 സങ്കീർത്തനങ്ങൾ 126:1ആരോഹണഗീതം. യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.