Psalms · chapter 35 · verse 1
Psalm 35:1 in Malayalam
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
Daaveedinte oru sangkeerttanam. Yahove, ennotu vaadikkunnavarotu vaadikkename; ennotu porutunnavarotu perutename.
Psalm 35:1 in English
- King James Version (KJV)
- [A Psalm] of David. Plead [my cause], O LORD, with them that strive with me: fight against them that fight against me.
- World English Bible (WEB)
- By David. Contend, LORD, with those who contend with me. Fight against those who fight against me.
- American Standard Version (ASV)
- [A Psalm] of David. Strive thou, O Jehovah, with them that strive with me: Fight thou against them that fight against me.
- Bible in Basic English (BBE)
- Of David. O Lord, be on my side against those who are judging me; be at war with those who make war against me.
- Darby Translation (DBY)
- [A Psalm] of David. Strive, O Jehovah, with them that strive with me; fight against them that fight against me:
- Webster's Bible (WBS)
- [A Psalm] of David. Plead [my cause] , O LORD, with them that strive with me: fight against them that fight against me.
- Young's Literal Translation (YLT)
- By David. Strive, Jehovah, with my strivers, fight with my fighters,
Read in context
- 1ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
- 2നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ.
- 3നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
Cross references
- Psalm 43:1 സങ്കീർത്തനങ്ങൾ 43:1ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
- Jeremiah 51:36 യിരെമ്യാവ് 51:36അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.
- Psalm 119:154 സങ്കീർത്തനങ്ങൾ 119:154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
- Isaiah 49:25 യെശയ്യാവ് 49:25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
- Proverbs 23:11 സദൃശവാക്യങ്ങൾ 23:11അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.
- Proverbs 22:23 സദൃശവാക്യങ്ങൾ 22:23യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
- Lamentations 3:58 വിലാപങ്ങൾ 3:58കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
- Acts 5:39 അപ്പൊസ്തലപ്രവൃത്തികൾ 5:39ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
- Exodus 14:25 പുറപ്പാട് 14:25അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.
- 1 Samuel 24:15 1 ശമൂവേൽ 24:15ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
- Micah 7:9 മീഖാ 7:9യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
- Acts 23:9 അപ്പൊസ്തലപ്രവൃത്തികൾ 23:9അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.