Psalms · chapter 37 · verse 1
Psalm 37:1 in Malayalam
ദാവീദിന്റെ ഒരു സങ്കീർത്തനം. ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
Daaveedinte oru sangkeerttanam. Dushpravruttikkaarute nimittam nee mushiyarutu; neetiketu cheyyunnavarotu asooyappetukayumarutu.
Psalm 37:1 in English
- King James Version (KJV)
- [A Psalm] of David. Fret not thyself because of evildoers, neither be thou envious against the workers of iniquity.
- World English Bible (WEB)
- By David. Don’t fret because of evildoers, neither be envious against those who work unrighteousness.
- American Standard Version (ASV)
- [A Psalm] of David. Fret not thyself because of evil-doers, Neither be thou envious against them that work unrighteousness.
- Bible in Basic English (BBE)
- Of David. Do not be angry because of the wrongdoers, or have envy of the workers of evil.
- Darby Translation (DBY)
- [A Psalm] of David. Fret not thyself because of evil-doers, and be not envious of them that work unrighteousness;
- Webster's Bible (WBS)
- [A Psalm] of David. Fret not thyself because of evil doers, neither be thou envious against the workers of iniquity.
- Young's Literal Translation (YLT)
- By David. Do not fret because of evil doers, Be not envious against doers of iniquity,
Read in context
- 1ദാവീദിന്റെ ഒരു സങ്കീർത്തനം. ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
- 2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
- 3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക;
Cross references
- Psalm 37:7 സങ്കീർത്തനങ്ങൾ 37:7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
- Proverbs 23:17 സദൃശവാക്യങ്ങൾ 23:17നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
- Proverbs 24:19 സദൃശവാക്യങ്ങൾ 24:19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.
- Proverbs 3:31 സദൃശവാക്യങ്ങൾ 3:31സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.
- Proverbs 24:1 സദൃശവാക്യങ്ങൾ 24:1ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.
- Psalm 73:3 സങ്കീർത്തനങ്ങൾ 73:3ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
- Galatians 5:21 ഗലാത്യർ 5:21ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
- James 4:5–6 യാക്കോബ് 4:5–6അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
- 1 Samuel 1:6–8 1 ശമൂവേൽ 1:6–8യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു. അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണികിടന്നു. അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
- Proverbs 19:3 സദൃശവാക്യങ്ങൾ 19:3മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.