Psalms · chapter 7 · verse 14
Psalm 7:14 in Malayalam
ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
Itaa, avannu neetiketine novu kittunnu; avan kashtatte garbham dharichchu vanychanaye prasavikkunnu.
Psalm 7:14 in English
- King James Version (KJV)
- Behold, he travaileth with iniquity, and hath conceived mischief, and brought forth falsehood.
- World English Bible (WEB)
- Behold, he travails with iniquity. Yes, he has conceived mischief, and brought out falsehood.
- American Standard Version (ASV)
- Behold, he travaileth with iniquity; Yea, he hath conceived mischief, and brought forth falsehood.
- Bible in Basic English (BBE)
- That man is a worker of evil; the seed of wrongdoing has given birth to deceit.
- Darby Translation (DBY)
- Behold, he travaileth with iniquity, yea, he hath conceived mischief, and brought forth falsehood:
- Webster's Bible (WBS)
- Behold, he travaileth with iniquity, and hath conceived mischief, and brought forth falsehood.
- Young's Literal Translation (YLT)
- Lo, he travaileth [with] iniquity, And he hath conceived perverseness, And hath brought forth falsehood.
Read in context
- 12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
- 13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
- 14ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
- 15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
- 16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
Cross references
- James 1:15 യാക്കോബ് 1:15മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
- Job 15:35 ഇയ്യോബ് 15:35അവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.
- Isaiah 33:11 യെശയ്യാവ് 33:11നിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
- Job 15:20 ഇയ്യോബ് 15:20ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ.
- Isaiah 59:4–5 യെശയ്യാവ് 59:4–5ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവർ കഷ്ടത്തെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു. അവർ അണലിമുട്ട പൊരുന്നുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.