Psalms · chapter 82 · verse 1
Psalm 82:1 in Malayalam
സംഗീതപ്രമാണിക്കു; ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
Sangeetapramaanikku; aasaaphinte oru sangkeerttanam. Daivam devasabhayil nilkkunnu; avan devanmaarute itayil nyaayam vidhikkunnu.
Psalm 82:1 in English
- King James Version (KJV)
- A Psalm of Asaph. God standeth in the congregation of the mighty; he judgeth among the gods.
- World English Bible (WEB)
- A Psalm by Asaph. God presides in the great assembly. He judges among the gods.
- American Standard Version (ASV)
- A Psalm of Asaph. God standeth in the congregation of God; He judgeth among the gods.
- Bible in Basic English (BBE)
- A Psalm. Of Asaph. God is in the meeting-place of God; he is judging among the gods.
- Darby Translation (DBY)
- A Psalm of Asaph. God standeth in the assembly of God, he judgeth among the gods.
- Webster's Bible (WBS)
- A Psalm of Asaph. God standeth in the congregation of the mighty; he judgeth among the gods.
- Young's Literal Translation (YLT)
- — A Psalm of Asaph. God hath stood in the company of God, In the midst God doth judge.
Read in context
- 1സംഗീതപ്രമാണിക്കു; ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
- 2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
- 3എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.
Cross references
- John 10:35 യോഹന്നാൻ 10:35ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ ‒ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ‒
- 2 Chronicles 19:6–7 2 ദിനവൃത്താന്തം 19:6–7നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു. ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
- Psalm 82:6–7 സങ്കീർത്തനങ്ങൾ 82:6–7നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.
- Isaiah 3:13 യെശയ്യാവ് 3:13യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
- Ecclesiastes 5:8 സഭാപ്രസംഗി 5:8ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
- Psalm 58:11 സങ്കീർത്തനങ്ങൾ 58:11ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.
- Psalm 138:1 സങ്കീർത്തനങ്ങൾ 138:1ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
- Exodus 21:6 പുറപ്പാട് 21:6യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.
- Exodus 22:28 പുറപ്പാട് 22:28നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.
- Exodus 18:21 പുറപ്പാട് 18:21അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും നിയമിക്ക.