Ruth · chapter 1 · verse 21
Ruth 1:21 in Malayalam
നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
Niranynyavalaayi nyaan poyi, ozhinynyavalaayi yahova enne matakkivaruttiyirikkunnu; yahova enikku virodhamaayi saaksheekarikkayum sarvvashaktan enne duhkhippikkayum cheytirikke ningngal enne novomi ennu vilikkunnatu entu?
Ruth 1:21 in English
- King James Version (KJV)
- I went out full, and the LORD hath brought me home again empty: why [then] call ye me Naomi, seeing the LORD hath testified against me, and the Almighty hath afflicted me?
- World English Bible (WEB)
- I went out full, and the LORD has brought me home again empty. Why do you call me Naomi, since the LORD has testified against me, and the Almighty has afflicted me?”
- American Standard Version (ASV)
- I went out full, and Jehovah hath brought me home again empty; why call ye me Naomi, seeing Jehovah hath testified against me, and the Almighty hath afflicted me?
- Bible in Basic English (BBE)
- I went out full, and the Lord has sent me back again with nothing; why do you give me the name Naomi, seeing that the Lord has given witness against me, and the Ruler of all has sent sorrow on me?
- Darby Translation (DBY)
- I went out full, and Jehovah has brought me home again empty. Why do ye call me Naomi, seeing Jehovah has brought me low, and the Almighty has afflicted me?
- Webster's Bible (WBS)
- I went out full, and the LORD hath brought me home again empty: why [then] call ye me Naomi, seeing the LORD hath testified against me, and the Almighty hath afflicted me?
- Young's Literal Translation (YLT)
- I went out full, and empty hath Jehovah brought me back, why do ye call me Naomi, and Jehovah hath testified against me, and the Almighty hath done evil to me?'
Read in context
- 19അങ്ങനെ അവർ രണ്ടുപേരും ബേത്ത്ലേഹെംവരെ നടന്നു; അവർ ബേത്ത്ലേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
- 20അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.
- 21നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
- 22ഇങ്ങനെ നൊവൊമി മോവാബ്ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.
Cross references
- 1 Samuel 2:7–8 1 ശമൂവേൽ 2:7–8യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
- Job 1:21 ഇയ്യോബ് 1:21നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
- Job 13:26 ഇയ്യോബ് 13:26കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൗവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.
- Job 16:8 ഇയ്യോബ് 16:8നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
- Job 10:17 ഇയ്യോബ് 10:17നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.