1 Chronicles · chapter 5 · verse 6
1 Chronicles 5:6 in Malayalam
അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.
Avante makan beyera; avane ashshoottaajaavaaya tiglatt-pilesar baddhanaakki kontupoyi; avan roobenyaril prabhuvaayirunnu.
1 Chronicles 5:6 in English
- King James Version (KJV)
- Beerah his son, whom Tilgath-pilneser king of Assyria carried away [captive:] he [was] prince of the Reubenites.
- World English Bible (WEB)
- and Beerah his son, whom Tilgath Pilneser king of Assyria carried away captive. He was prince of the Reubenites.
- American Standard Version (ASV)
- Beerah his son, whom Tilgath-pilneser king of Assyria carried away captive: he was prince of the Reubenites.
- Bible in Basic English (BBE)
- Beerah his son, whom Tiglath-pileser, king of Assyria, took away as a prisoner: he was chief of the Reubenites.
- Darby Translation (DBY)
- Beerah his son, whom Tilgath-Pilneser king of Assyria carried away captive: he was prince of the Reubenites.
- Webster's Bible (WBS)
- Beerah his son, whom Tilgath-pilneser king of Assyria carried away [captive] : he [was] prince of the Reubenites.
- Young's Literal Translation (YLT)
- Beerah his son, whom Tilgath-Pilneser king of Asshur removed; he [is] prince of the Reubenite.
Read in context
- 4യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവു; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
- 5അവന്റെ മകൻ രെയായാവു; അവന്റെ മകൻ ബാൽ;
- 6അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.
- 7അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
- 8സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
Cross references
- 1 Chronicles 5:26 1 ദിനവൃത്താന്തം 5:26ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിൽനേസരിന്റെയും മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.
- 2 Chronicles 28:20 2 ദിനവൃത്താന്തം 28:20അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
- 2 Kings 15:29 2 രാജാക്കന്മാർ 15:29യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്നു ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
- 2 Kings 16:7 2 രാജാക്കന്മാർ 16:7ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.