1 Chronicles · chapter 9 · verse 26
1 Chronicles 9:26 in Malayalam
വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
Vaatilkaavalkkaaril pradhaanikalaaya ee naalum levyarum udyogastharaayi daivaalayattile arakalkkum bhandaarattinnum melvichaaram natatti.
1 Chronicles 9:26 in English
- King James Version (KJV)
- For these Levites, the four chief porters, were in [their] set office, and were over the chambers and treasuries of the house of God.
- World English Bible (WEB)
- for the four chief gatekeepers, who were Levites, were in an office of trust, and were over the rooms and over the treasuries in God’s house.
- American Standard Version (ASV)
- for the four chief porters, who were Levites, were in an office of trust, and were over the chambers and over the treasuries in the house of God.
- Bible in Basic English (BBE)
- For the four chief door-keepers, who were Levites, had a special position, looking after the rooms and the store-houses of the house of God.
- Darby Translation (DBY)
- For in their trust these four were the chief doorkeepers: they were Levites; and they were over the chambers and over the treasuries of the house of God;
- Webster's Bible (WBS)
- For these Levites, the four chief porters, were in [their] set office, and were over the chambers and treasuries of the house of God.
- Young's Literal Translation (YLT)
- For in office [are] the four chiefs of the gatekeepers, they are Levites, and they have been over the chambers, and over the treasuries of the house of God,
Read in context
- 24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
- 25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
- 26വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
- 27കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.
- 28അവരിൽ ചിലർക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
Cross references
- 1 Chronicles 26:20–27 1 ദിനവൃത്താന്തം 26:20–27അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു. ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു. യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു. അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ: മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്നു. എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്. ദാവീദ് രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു. യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
- Nehemiah 10:38–39 നെഹെമ്യാവ് 10:38–39എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം. വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.
- 2 Chronicles 31:5–12 2 ദിനവൃത്താന്തം 31:5–12ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു. യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു. യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി. യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു. അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു. അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു; അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേൽവിചാരകനും അവന്റെ അനുജൻ ശിമെയി രണ്ടാമനും ആയിരുന്നു.
- Nehemiah 13:5 നെഹെമ്യാവ് 13:5മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വെച്ചിരുന്നു.