1 Kings · chapter 5 · verse 1
1 Kings 5:1 in Malayalam
ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
Shalomone avante appannu pakaram raajaavaayittu abhishekam cheytu ennu sottaajaavaaya heeraam kettittu bhrutyanmaare avante atukkal ayachchu. Heeraam ellaaypozhum daaveedinte snehitanaayirunnu.
1 Kings 5:1 in English
- King James Version (KJV)
- And Hiram king of Tyre sent his servants unto Solomon; for he had heard that they had anointed him king in the room of his father: for Hiram was ever a lover of David.
- World English Bible (WEB)
- Hiram king of Tyre sent his servants to Solomon, for he had heard that they had anointed him king in the place of his father, and Hiram had always loved David.
- American Standard Version (ASV)
- And Hiram king of Tyre sent his servants unto Solomon; for he had heard that they had anointed him king in the room of his father: for Hiram was ever a lover of David.
- Bible in Basic English (BBE)
- Now Hiram, king of Tyre, hearing that Solomon had been made king in place of his father, sent his servants to him; for Hiram had ever been a friend to David.
- Darby Translation (DBY)
- And Hiram king of Tyre sent his servants to Solomon; for he had heard that they had anointed him king in the place of his father; for Hiram always loved David.
- Webster's Bible (WBS)
- And Hiram king of Tyre sent his servants to Solomon; for he had heard that they had anointed him king in the room of his father: for Hiram was ever a lover of David.
- Young's Literal Translation (YLT)
- And Hiram king of Tyre sendeth his servants unto Solomon, for he heard that they had anointed him for king instead of his father, for Hiram was a lover of David all the days;
Read in context
- 1ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
- 2ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:
- 3എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.
Cross references
- 1 Chronicles 14:1 1 ദിനവൃത്താന്തം 14:1സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
- 2 Chronicles 2:3 2 ദിനവൃത്താന്തം 2:3പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.
- 2 Samuel 5:11 2 ശമൂവേൽ 5:11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.
- 1 Kings 5:10 1 രാജാക്കന്മാർ 5:10അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.
- Psalm 45:12 സങ്കീർത്തനങ്ങൾ 45:12സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
- 1 Kings 9:12–14 1 രാജാക്കന്മാർ 9:12–14ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
- Amos 1:9 ആമോസ് 1:9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
- 1 Kings 5:13 1 രാജാക്കന്മാർ 5:13ശലോമോൻരാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.
- 2 Samuel 8:10 2 ശമൂവേൽ 8:10ദാവീദ് രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
- 2 Samuel 10:1–2 2 ശമൂവേൽ 10:1–2അതിന്റെശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി. അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
Original words (Hebrew)
- Hiram · H2438חִירָם Chîyrâm
- king · H4428מֶלֶךְ melek
- Tyre · H6865צֹר Tsôr
- sent · H7971שָׁלַח shâlach
- servants · H5650עֶבֶד ʻebed
- Solomon · H8010שְׁלֹמֹה Shᵉlômôh
- heard · H8085שָׁמַע shâmaʻ
- anointed · H4886מָשַׁח mâshach
- king · H4428מֶלֶךְ melek
- father · H1אָב ʼâb
- Hiram · H2438חִירָם Chîyrâm
- ever · H3117יוֹם yôwm
- lover · H157אָהַב ʼâhab
- David · H1732דָּוִד Dâvid