1 Kings · chapter 6 · verse 7
1 Kings 6:7 in Malayalam
വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.
Vettukuzhiyilvechchu tanne kuravuteertta kallukontu aalayam panitatinaal atu paniyunna samayattu chuttika, mazhu mutalaaya yaatoru irimpaayudhattinteyum ochcha aalayattingkal kelppaanillaayirunnu.
1 Kings 6:7 in English
- King James Version (KJV)
- And the house, when it was in building, was built of stone made ready before it was brought thither: so that there was neither hammer nor axe [nor] any tool of iron heard in the house, while it was in building.
- World English Bible (WEB)
- The house, when it was under construction, was built of stone prepared at the quarry; and no hammer or ax or any tool of iron was heard in the house while it was under construction.
- American Standard Version (ASV)
- And the house, when it was in building, was built of stone made ready at the quarry; and there was neither hammer nor axe nor any tool of iron heard in the house, while it was in building.
- Bible in Basic English (BBE)
- (And the stones used in the building of the house were squared at the place where they were cut out; there was no sound of hammer or axe or any iron instrument while they were building the house.)
- Darby Translation (DBY)
- And the house, when it was being built, was built of stone entirely made ready before it was brought thither; so that there was neither hammer nor axe nor any tool of iron heard in the house while it was being built.
- Webster's Bible (WBS)
- And the house, when it was in building, was built of stone made ready before it was brought thither; so that there was neither hammer nor ax [nor] any tool of iron heard in the house, while it was in building.
- Young's Literal Translation (YLT)
- And the house, in its being built, of perfect stone brought [thither] hath been built, and hammer, and the axe — any instrument of iron — was not heard in the house, in its being built.
Read in context
- 5മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
- 6താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.
- 7വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.
- 8താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴൽകോവണിയിൽകൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.
- 9അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
Cross references
- Deuteronomy 27:5–6 ആവർത്തനം 27:5–6അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു. ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അർപ്പിക്കേണം.
- 1 Peter 2:5 1 പത്രൊസ് 2:5നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
- Proverbs 24:27 സദൃശവാക്യങ്ങൾ 24:27വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.
- Exodus 20:25 പുറപ്പാട് 20:25കല്ലുകൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.
- 1 Kings 5:17–18 1 രാജാക്കന്മാർ 5:17–18ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി. ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
- 2 Corinthians 5:5 2 കൊരിന്ത്യർ 5:5അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.
- Romans 9:23 റോമർ 9:23ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
- Acts 9:31 അപ്പൊസ്തലപ്രവൃത്തികൾ 9:31അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
- Colossians 1:12 കൊലൊസ്സ്യർ 1:12വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും
- Isaiah 42:2 യെശയ്യാവ് 42:2അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.
- James 3:17–18 യാക്കോബ് 3:17–18ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
- James 1:20 യാക്കോബ് 1:20മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
Original words (Hebrew)
- house · H1004בַּיִת bayith
- building · H1129בָּנָה bânâh
- built · H1129בָּנָה bânâh
- stone · H68אֶבֶן ʼeben
- ready · H8003שָׁלֵם shâlêm
- brought · H4551מַסָּע maççâʻ
- hammer · H4717מַקָּבָה maqqâbâh
- axe · H1631גַּרְזֶן garzen
- tool · H3627כְּלִי kᵉlîy
- iron · H1270בַּרְזֶל barzel
- heard · H8085שָׁמַע shâmaʻ
- house · H1004בַּיִת bayith
- building · H1129בָּנָה bânâh