1 Samuel · chapter 21 · verse 12
1 Samuel 21:12 in Malayalam
ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
Daaveed ee vaakkukale manassilaakkeettu gatt raajaavaaya aakheeshine ettavum bhayappettu.
1 Samuel 21:12 in English
- King James Version (KJV)
- And David laid up these words in his heart, and was sore afraid of Achish the king of Gath.
- World English Bible (WEB)
- David laid up these words in his heart, and was very afraid of Achish the king of Gath.
- American Standard Version (ASV)
- And David laid up these words in his heart, and was sore afraid of Achish the king of Gath.
- Bible in Basic English (BBE)
- And David took these words to heart, fearing Achish, the king of Gath.
- Darby Translation (DBY)
- And David took to heart these words, and was much afraid of Achish the king of Gath.
- Webster's Bible (WBS)
- And David laid up these words in his heart, and was greatly afraid of Achish the king of Gath.
- Young's Literal Translation (YLT)
- And David layeth these words in his heart, and is exceedingly afraid of the face of Achish king of Gath,
Read in context
- 10പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൗലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
- 11എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
- 12ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
- 13അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
- 14ആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിന്നു?
Cross references
- Luke 2:19 ലൂക്കൊസ് 2:19മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
- Psalm 56:3 സങ്കീർത്തനങ്ങൾ 56:3ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
- Psalm 34:4 സങ്കീർത്തനങ്ങൾ 34:4ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
- Genesis 26:7 ഉല്പത്തി 26:7ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
- Genesis 12:11–13 ഉല്പത്തി 12:11–13മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു. മിസ്രയീമ്യർ നിന്നെ കാണുമ്പോൾ: ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.
- 1 Samuel 21:10 1 ശമൂവേൽ 21:10പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൗലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
- Psalm 119:11 സങ്കീർത്തനങ്ങൾ 119:11ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
- Luke 2:51 ലൂക്കൊസ് 2:51പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.