2 Samuel · chapter 21 · verse 17
2 Samuel 21:17 in Malayalam
എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
Ennaal serooyayute makanaaya abeeshaayi avannu tunayaayvannu phelistyane vettikkonnu; appol daaveedinte bhrutyanmaar avanotu: nee yisraayelinte deepam ketukkaatirikkentatinnu melaal nyangngalotukoote yuddhattinnu parappetarutu ennu satyancheytu paranynyu.
2 Samuel 21:17 in English
- King James Version (KJV)
- But Abishai the son of Zeruiah succoured him, and smote the Philistine, and killed him. Then the men of David sware unto him, saying, Thou shalt go no more out with us to battle, that thou quench not the light of Israel.
- World English Bible (WEB)
- But Abishai the son of Zeruiah helped him, and struck the Philistine and killed him. Then the men of David swore to him, saying, “Don’t go out with us to battle any more, so that you don’t quench the lamp of Israel.”
- American Standard Version (ASV)
- But Abishai the son of Zeruiah succored him, and smote the Philistine, and killed him. Then the men of David sware unto him, saying, Thou shalt go no more out with us to battle, that thou quench not the lamp of Israel.
- Bible in Basic English (BBE)
- But Abishai, the son of Zeruiah, came to his help, and, turning on the Philistine, gave him his death-blow. Then David's men took an oath, and said, Never again are you to go out with us to the fight, so that you may not put out the light of Israel.
- Darby Translation (DBY)
- And Abishai the son of Zeruiah succoured him, and smote the Philistine and killed him. Then the men of David swore to him, saying, Thou shalt go no more out with us to battle, that thou quench not the lamp of Israel.
- Webster's Bible (WBS)
- But Abishai the son of Zeruiah succored him, and smote the Philistine, and killed him. Then the men of David swore to him, saying, Thou shalt go out no more with us to battle, that thou mayest not extinguish the light of Israel.
- Young's Literal Translation (YLT)
- and Abishai son of Zeruiah giveth help to him, and smiteth the Philistine, and putteth him to death; then swear the men of David to him, saying, 'Thou dost not go out again with us to battle, nor quench the lamp of Israel.'
Read in context
- 15ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളർന്നു പോയി.
- 16അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾഅരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.
- 17എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
- 18അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
- 19ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
Cross references
- 1 Kings 11:36 1 രാജാക്കന്മാർ 11:36എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
- 2 Samuel 18:3 2 ശമൂവേൽ 18:3എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നുവരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്കു തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
- Psalm 132:17 സങ്കീർത്തനങ്ങൾ 132:17അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
- 1 Kings 15:4 1 രാജാക്കന്മാർ 15:4എങ്കിലും ദാവീദിൻനിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ടു അവന്നു യെരൂശലേമിൽ ഒരു ദീപം നല്കി.
- 2 Samuel 20:6–10 2 ശമൂവേൽ 20:6–10എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു. അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു. അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി. യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു. എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
- 2 Samuel 14:7 2 ശമൂവേൽ 14:7കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന്നു പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു.
- John 5:35 യോഹന്നാൻ 5:35അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.
- John 1:8–9 യോഹന്നാൻ 1:8–9അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
- Psalm 46:1 സങ്കീർത്തനങ്ങൾ 46:1സംഗീതപ്രമാണിക്കു; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
- 2 Samuel 22:19 2 ശമൂവേൽ 22:19എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
- 2 Samuel 22:29 2 ശമൂവേൽ 22:29യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
- Psalm 144:10 സങ്കീർത്തനങ്ങൾ 144:10നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
Original words (Hebrew)
- Abishai · H52אֲבִישַׁי ʼĂbîyshay
- son · H1121בֵּן bên
- Zeruiah · H6870צְרוּיָה Tsᵉrûwyâh
- succoured · H5826עָזַר ʻâzar
- smote · H5221נָכָה nâkâh
- Philistine · H6430פְּלִשְׁתִּי Pᵉlishtîy
- killed · H4191מוּת mûwth
- men · H582אֱנוֹשׁ ʼĕnôwsh
- David · H1732דָּוִד Dâvid
- sware · H7650שָׁבַע shâbaʻ
- saying · H559אָמַר ʼâmar
- go · H3318יָצָא yâtsâʼ
- battle · H4421מִלְחָמָה milchâmâh
- quench · H3518כָּבָה kâbâh
- light · H5216נִיר nîyr
- Israel · H3478יִשְׂרָאֵל Yisrâʼêl