Genesis · chapter 25 · verse 2
Genesis 25:2 in Malayalam
അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
Aval simraan, yokshaan, medaan, midyaan, yishbaak, shoovah ennivare prasavichchu.
Genesis 25:2 in English
- King James Version (KJV)
- And she bare him Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah.
- World English Bible (WEB)
- She bore him Zimran, Jokshan, Medan, Midian, Ishbak, and Shuah.
- American Standard Version (ASV)
- And she bare him Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah.
- Bible in Basic English (BBE)
- She became the mother of Zimran and Jokshan and Medan and Midian and Ishbak and Shuah.
- Darby Translation (DBY)
- And she bore him Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah.
- Webster's Bible (WBS)
- And she bore him Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah.
- Young's Literal Translation (YLT)
- and she beareth to him Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah.
Read in context
- 1അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവൾക്കു കെതൂറാ എന്നു പേർ.
- 2അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
- 3യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
- 4മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.
Cross references
- 1 Chronicles 1:32–33 1 ദിനവൃത്താന്തം 1:32–33അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ. മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
- Numbers 31:2 സംഖ്യാപുസ്തകം 31:2യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
- Exodus 2:15–16 പുറപ്പാട് 2:15–16ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
- Jeremiah 25:25 യിരെമ്യാവ് 25:25സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന
- Numbers 25:17–18 സംഖ്യാപുസ്തകം 25:17–18നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
- Numbers 22:4 സംഖ്യാപുസ്തകം 22:4മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
- Genesis 36:35 ഉല്പത്തി 36:35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
- Genesis 37:36 ഉല്പത്തി 37:36എന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫറിന്നു വിറ്റു.
- Exodus 18:1–4 പുറപ്പാട് 18:1–4ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു. അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു. ഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേർഷോം എന്നു പേർ. എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.
- Job 2:11 ഇയ്യോബ് 2:11അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.
- Genesis 37:28 ഉല്പത്തി 37:28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
- Numbers 31:8 സംഖ്യാപുസ്തകം 31:8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.