Jeremiah · chapter 5 · verse 10
Jeremiah 5:10 in Malayalam
അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു; അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.
Atinte matilukalinmel kayari nashippippin; engkilum mutichchukalayarutu; atinte kompukale neekkikkalavin; ava yahovekkullavayallallo.
Jeremiah 5:10 in English
- King James Version (KJV)
- Go ye up upon her walls, and destroy; but make not a full end: take away her battlements; for they [are] not the LORD’s.
- World English Bible (WEB)
- “Go up on her walls, and destroy, but don’t make a full end. Take away her branches, for they are not the LORD’s.
- American Standard Version (ASV)
- Go ye up upon her walls, and destroy; but make not a full end: take away her branches; for they are not Jehovah’s.
- Bible in Basic English (BBE)
- Go up against her vines and make waste; let the destruction be complete: take away her branches, for they are not the Lord's.
- Darby Translation (DBY)
- Go up upon her walls, and destroy; but make not a full end; take away her battlements, for they are not Jehovah's.
- Webster's Bible (WBS)
- Go ye up upon her walls, and destroy; but make not a full end: take away her battlements; for they [are] not the LORD'S.
- Young's Literal Translation (YLT)
- Go ye up on her walls, and destroy, And a completion make not, Turn aside her branches, for they [are] not Jehovah's,
Read in context
- 8തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.
- 9ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
- 10അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു; അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.
- 11യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
- 12അവർ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.
Cross references
- Jeremiah 4:27 യിരെമ്യാവ് 4:27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളകയില്ല.
- Ezekiel 12:16 യെഹെസ്കേൽ 12:16എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
- Jeremiah 39:8 യിരെമ്യാവ് 39:8കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
- Hosea 1:9 ഹോശേയ 1:9അപ്പോൾ യഹോവ: അവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
- Matthew 22:7 മത്തായി 22:7രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
- Psalm 78:61–62 സങ്കീർത്തനങ്ങൾ 78:61–62തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
- Amos 9:8 ആമോസ് 9:8യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
- Isaiah 13:1–5 യെശയ്യാവ് 13:1–5ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം: മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയർത്തി അവരെ കൈ കാട്ടി വിളിപ്പിൻ. ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു. ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു. ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
- Isaiah 10:5–7 യെശയ്യാവ് 10:5–7എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ. അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.
- Jeremiah 5:18 യിരെമ്യാവ് 5:18എന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു.
- Jeremiah 46:28 യിരെമ്യാവ് 46:28എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.
- Ezekiel 9:5–7 യെഹെസ്കേൽ 9:5–7മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു. വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി. അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.