Nehemiah · chapter 7 · verse 1
Nehemiah 7:1 in Malayalam
എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
Ennaal matil panituteerttu katakukal vekkukayum vaatilkaavalkkaareyum sangeetakkaareyum levyareyum niyamikkayum cheytashesham
Nehemiah 7:1 in English
- King James Version (KJV)
- Now it came to pass, when the wall was built, and I had set up the doors, and the porters and the singers and the Levites were appointed,
- World English Bible (WEB)
- Now when the wall was built and I had set up the doors, and the gatekeepers and the singers and the Levites were appointed,
- American Standard Version (ASV)
- Now it came to pass, when the wall was built, and I had set up the doors, and the porters and the singers and the Levites were appointed,
- Bible in Basic English (BBE)
- Now when the building of the wall was complete and I had put up the doors, and the door-keepers and the music-makers and the Levites had been given their places,
- Darby Translation (DBY)
- And it came to pass when the wall was built, and I had set up the doors, that the doorkeepers and the singers and the Levites were appointed.
- Webster's Bible (WBS)
- Now it came to pass, when the wall was built, and I had set up the doors, and the porters and the singers and the Levites were appointed,
- Young's Literal Translation (YLT)
- And it cometh to pass, when the wall hath been built, that I set up the doors, and the gatekeepers are appointed, and the singers, and the Levites,
Read in context
- 1എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
- 2ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
- 3ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.
Cross references
- Nehemiah 6:1 നെഹെമ്യാവ് 6:1എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ
- Nehemiah 6:15 നെഹെമ്യാവ് 6:15ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു.
- 2 Chronicles 31:2 2 ദിനവൃത്താന്തം 31:2അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുകൂറായി ഓരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.
- Nehemiah 11:3 നെഹെമ്യാവ് 11:3യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാനഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.
- Nehemiah 12:24 നെഹെമ്യാവ് 12:24ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
- Nehemiah 10:39 നെഹെമ്യാവ് 10:39വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.
- Nehemiah 3:1–32 നെഹെമ്യാവ് 3:1–32അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു. അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു. മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല. പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു. അതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു. അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു. മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു. താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി. കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവു അറ്റകുറ്റം തീർത്തു; അവൻ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി. ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടിവരെ തീർത്തു. അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു. അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു. അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു. അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു. ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു. അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു. അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവു ഹമ്മീഫ്ഖാദ് വാതിലിന്നു നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു. കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു.
- Ezra 3:8 എസ്രാ 3:8അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷംസഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്നു യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണി തുടങ്ങി; ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു.
- 1 Chronicles 23:1–32 1 ദിനവൃത്താന്തം 23:1–32ദാവീദ് വയോധികനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി. അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി, ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു. അവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും ന്യായാധിപന്മാരും നാലായിരംപേർ വാതിൽകാവല്ക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു; ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു. ഗേർശോന്യർ ലദ്ദാൻ, ശിമെയി. ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ. ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ. അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു. മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. എലീയേസെരിന്റെ പുത്രന്മാർ: രെഹബ്യാവു തലവൻ; എലീയേസെരിന്നു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാർ ഉണ്ടായിരുന്നു. യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ. ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമര്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു. മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ. ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ. ആകയാൽ ലേവ്യർക്കു ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു. ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു. അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും സമാഗമനകൂടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നേ.
- 1 Chronicles 25:1–26 1 ദിനവൃത്താന്തം 25:1–26ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു: ആസാഫിന്റെ പുത്രന്മാരോ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവു, അശരേലാ. യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ. ഹേമാന്യരോ: ബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ. ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു. ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു. യഹോവെക്കു സംഗീതം ചെയ്വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു. താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു. ഒന്നാമത്തെ ചീട്ടു ആസാഫിന്നു വേണ്ടി യോസേഫിന്നു വന്നു; രണ്ടാമത്തേതു ഗെദല്യാവിന്നു വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ. മൂന്നാമത്തേതു സക്കൂരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. നാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. അഞ്ചാമത്തേതു നെഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. ആറാമത്തേതു ബുക്കീയാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. ഏഴാമത്തേതു യെശരേലെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. എട്ടാമത്തേതു യെശയ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. ഒമ്പതാമത്തേതു മത്ഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിനൊന്നാമത്തേതു അസരേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിമ്മൂന്നാമത്തേതു ശൂബായേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ. പത്തൊമ്പതാമത്തേതു മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.