Numbers · chapter 23 · verse 26
Numbers 23:26 in Malayalam
ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
Bileyaam baalaakkinotu: yahova kalpikkunnatokkeyum nyaan cheyyum ennu ninnotu paranynyillayo ennuttaram paranynyu.
Numbers 23:26 in English
- King James Version (KJV)
- But Balaam answered and said unto Balak, Told not I thee, saying, All that the LORD speaketh, that I must do?
- World English Bible (WEB)
- But Balaam answered Balak, “Didn’t I tell you, saying, ‘All that the LORD speaks, that I must do’?”
- American Standard Version (ASV)
- But Balaam answered and said unto Balak, Told not I thee, saying, All that Jehovah speaketh, that I must do?
- Bible in Basic English (BBE)
- But Balaam in answer said to Balak, Did I not say to you, I may only do what the Lord says?
- Darby Translation (DBY)
- And Balaam answered and said to Balak, Did I not tell thee, saying, All that Jehovah shall speak, that will I do?
- Webster's Bible (WBS)
- But Balaam answered and said to Balak, Did I not tell thee, saying, All that the LORD speaketh, that I must do?
- Young's Literal Translation (YLT)
- and Balaam answereth and saith unto Balak, 'Have I not spoken unto thee, saying, All that Jehovah speaketh — it I do?'
Read in context
- 24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
- 25അപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
- 26ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
- 27ബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
- 28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.
Cross references
- Acts 5:29 അപ്പൊസ്തലപ്രവൃത്തികൾ 5:29അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
- Numbers 22:18 സംഖ്യാപുസ്തകം 22:18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: “ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്വാൻ എനിക്കു കഴിയുന്നതല്ല.
- 2 Chronicles 18:13 2 ദിനവൃത്താന്തം 18:13അതിന്നു മീഖായാവു: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.
- Numbers 22:38 സംഖ്യാപുസ്തകം 22:38“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു” എന്നു പറഞ്ഞു.
- Acts 4:19–20 അപ്പൊസ്തലപ്രവൃത്തികൾ 4:19–20അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
- Numbers 24:12–13 സംഖ്യാപുസ്തകം 24:12–13അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്വാൻ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളു. എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ?
- Numbers 23:12–13 സംഖ്യാപുസ്തകം 23:12–13അതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു. ബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
- 1 Kings 22:14 1 രാജാക്കന്മാർ 22:14അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.