Skip to content
ThuthiThuthiThuthi
Proverbs · chapter 9 of 31 · 18 verses

Proverbs 9 in Malayalam

സദൃശവാക്യങ്ങൾ 9

  1. ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു.

    Wisdom hath builded her house, she hath hewn out her seven pillars:

  2. അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

    She hath killed her beasts; she hath mingled her wine; she hath also furnished her table.

  3. അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:

    She hath sent forth her maidens: she crieth upon the highest places of the city,

  4. അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;

    Whoso [is] simple, let him turn in hither: [as for] him that wanteth understanding, she saith to him,

  5. വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ!

    Come, eat of my bread, and drink of the wine [which] I have mingled.

  6. ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.

    Forsake the foolish, and live; and go in the way of understanding.

  7. പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു.

    He that reproveth a scorner getteth to himself shame: and he that rebuketh a wicked [man getteth] himself a blot.

  8. പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.

    Reprove not a scorner, lest he hate thee: rebuke a wise man, and he will love thee.

  9. ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

    Give [instruction] to a wise [man], and he will be yet wiser: teach a just [man], and he will increase in learning.

  10. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

    The fear of the LORD [is] the beginning of wisdom: and the knowledge of the holy [is] understanding.

  11. ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും.

    For by me thy days shall be multiplied, and the years of thy life shall be increased.

  12. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.

    If thou be wise, thou shalt be wise for thyself: but [if] thou scornest, thou alone shalt bear [it].

  13. ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.

    A foolish woman [is] clamorous: [she is] simple, and knoweth nothing.

  14. തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു

    For she sitteth at the door of her house, on a seat in the high places of the city,

  15. അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

    To call passengers who go right on their ways:

  16. അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;

    Whoso [is] simple, let him turn in hither: and [as for] him that wanteth understanding, she saith to him,

  17. മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

    Stolen waters are sweet, and bread [eaten] in secret is pleasant.

  18. എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

    But he knoweth not that the dead [are] there; [and that] her guests [are] in the depths of hell.

All chapters of Proverbs · Malayalam Bible · Proverbs 9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.