Skip to content
ThuthiThuthiThuthi
Proverbs · chapter 10 of 31 · 32 verses

Proverbs 10 in Malayalam

സദൃശവാക്യങ്ങൾ 10

  1. ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.

    The proverbs of Solomon. A wise son maketh a glad father: but a foolish son [is] the heaviness of his mother.

  2. ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

    Treasures of wickedness profit nothing: but righteousness delivereth from death.

  3. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.

    The LORD will not suffer the soul of the righteous to famish: but he casteth away the substance of the wicked.

  4. മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

    He becometh poor that dealeth [with] a slack hand: but the hand of the diligent maketh rich.

  5. വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.

    He that gathereth in summer [is] a wise son: [but] he that sleepeth in harvest [is] a son that causeth shame.

  6. നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

    Blessings [are] upon the head of the just: but violence covereth the mouth of the wicked.

  7. നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

    The memory of the just [is] blessed: but the name of the wicked shall rot.

  8. ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

    The wise in heart will receive commandments: but a prating fool shall fall.

  9. നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

    He that walketh uprightly walketh surely: but he that perverteth his ways shall be known.

  10. കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

    He that winketh with the eye causeth sorrow: but a prating fool shall fall.

  11. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

    The mouth of a righteous [man is] a well of life: but violence covereth the mouth of the wicked.

  12. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

    Hatred stirreth up strifes: but love covereth all sins.

  13. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.

    In the lips of him that hath understanding wisdom is found: but a rod [is] for the back of him that is void of understanding.

  14. ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

    Wise [men] lay up knowledge: but the mouth of the foolish [is] near destruction.

  15. ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.

    The rich man’s wealth [is] his strong city: the destruction of the poor [is] their poverty.

  16. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

    The labour of the righteous [tendeth] to life: the fruit of the wicked to sin.

  17. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;

    He [is in] the way of life that keepeth instruction: but he that refuseth reproof erreth.

  18. പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ.

    He that hideth hatred [with] lying lips, and he that uttereth a slander, [is] a fool.

  19. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

    In the multitude of words there wanteth not sin: but he that refraineth his lips [is] wise.

  20. നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

    The tongue of the just [is as] choice silver: the heart of the wicked [is] little worth.

  21. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

    The lips of the righteous feed many: but fools die for want of wisdom.

  22. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.

    The blessing of the LORD, it maketh rich, and he addeth no sorrow with it.

  23. ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.

    [It is] as sport to a fool to do mischief: but a man of understanding hath wisdom.

  24. ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

    The fear of the wicked, it shall come upon him: but the desire of the righteous shall be granted.

  25. ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

    As the whirlwind passeth, so [is] the wicked no [more:] but the righteous [is] an everlasting foundation.

  26. ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവർക്കു ആകുന്നു.

    As vinegar to the teeth, and as smoke to the eyes, so [is] the sluggard to them that send him.

  27. യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

    The fear of the LORD prolongeth days: but the years of the wicked shall be shortened.

  28. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.

    The hope of the righteous [shall be] gladness: but the expectation of the wicked shall perish.

  29. യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.

    The way of the LORD [is] strength to the upright: but destruction [shall be] to the workers of iniquity.

  30. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.

    The righteous shall never be removed: but the wicked shall not inhabit the earth.

  31. നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

    The mouth of the just bringeth forth wisdom: but the froward tongue shall be cut out.

  32. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

    The lips of the righteous know what is acceptable: but the mouth of the wicked [speaketh] frowardness.

All chapters of Proverbs · Malayalam Bible · Proverbs 10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.