Psalms · chapter 38 · verse 7
Psalm 38:7 in Malayalam
എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.
Ente arayil varalcha niranynyirikkunnu; ente dehattil sakhyamilla.
Psalm 38:7 in English
- King James Version (KJV)
- For my loins are filled with a loathsome [disease:] and [there is] no soundness in my flesh.
- World English Bible (WEB)
- For my waist is filled with burning. There is no soundness in my flesh.
- American Standard Version (ASV)
- For my loins are filled with burning; And there is no soundness in my flesh.
- Bible in Basic English (BBE)
- For my body is full of burning; all my flesh is unhealthy.
- Darby Translation (DBY)
- For my loins are full of burning, and there is no soundness in my flesh.
- Webster's Bible (WBS)
- For my loins are filled with a lothsome [disease] : and [there is] no soundness in my flesh.
- Young's Literal Translation (YLT)
- For my flanks have been full of drought, And soundness is not in my flesh.
Read in context
- 5എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
- 6ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
- 7എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.
- 8ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.
- 9കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
Cross references
- 2 Chronicles 21:18–19 2 ദിനവൃത്താന്തം 21:18–19ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
- Psalm 102:3 സങ്കീർത്തനങ്ങൾ 102:3എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
- Acts 12:23 അപ്പൊസ്തലപ്രവൃത്തികൾ 12:23അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
- Job 7:5 ഇയ്യോബ് 7:5എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
- Psalm 41:8 സങ്കീർത്തനങ്ങൾ 41:8ഒരു ദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേല്ക്കയില്ല എന്നു അവർ പറയുന്നു.
- Job 30:18 ഇയ്യോബ് 30:18ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.