Exodus · chapter 27 · verse 7
Exodus 27:7 in Malayalam
തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.
Tantukal valayangngalil itenam; yaagapeetham chumakkumpol tantukal atinte rantu bhaagattum untaayirikkenam.
Exodus 27:7 in English
- King James Version (KJV)
- And the staves shall be put into the rings, and the staves shall be upon the two sides of the altar, to bear it.
- World English Bible (WEB)
- Its poles shall be put into the rings, and the poles shall be on the two sides of the altar when carrying it.
- American Standard Version (ASV)
- And the staves thereof shall be put into the rings, and the staves shall be upon the two sides of the altar, in bearing it.
- Bible in Basic English (BBE)
- And put the rods through the rings at the two opposite sides of the altar, for lifting it.
- Darby Translation (DBY)
- And its staves shall be put into the rings, that the staves may be on both sides of the altar, when it is carried.
- Webster's Bible (WBS)
- And the staffs shall be put into the rings, and the staffs shall be upon the two sides of the altar, to bear it.
- Young's Literal Translation (YLT)
- And the staves have been brought into the rings, and the staves have been on the two sides of the altar in bearing it.
Read in context
- 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.
- 6യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
- 7തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.
- 8പലകകൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പർവ്വതത്തിൽവെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.
- 9തിരുനിവാസത്തിന്നു പ്രാകാരവും ഉണ്ടാക്കേണം; തെക്കെ ഭാഗത്തേക്കു പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം.
Cross references
- Numbers 4:13–14 സംഖ്യാപുസ്തകം 4:13–14അവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം. അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
- Exodus 25:28 പുറപ്പാട് 25:28തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
- Exodus 30:4 പുറപ്പാട് 30:4ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.