Psalms · chapter 115 · verse 11
Psalm 115:11 in Malayalam
യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
Yahovaabhaktanmaare, yahovayil aashrayippin; avan avarute sahaayavum parichayum aakunnu.
Psalm 115:11 in English
- King James Version (KJV)
- Ye that fear the LORD, trust in the LORD: he [is] their help and their shield.
- World English Bible (WEB)
- You who fear the LORD, trust in the LORD! He is their help and their shield.
- American Standard Version (ASV)
- Ye that fear Jehovah, trust in Jehovah: He is their help and their shield.
- Bible in Basic English (BBE)
- You worshippers of the Lord, have faith in the Lord: he is their help and their breastplate.
- Darby Translation (DBY)
- Ye that fear Jehovah, confide in Jehovah: he is their help and their shield.
- Webster's Bible (WBS)
- Ye that fear the LORD, trust in the LORD: he [is] their help and their shield.
- Young's Literal Translation (YLT)
- Ye fearing Jehovah, trust in Jehovah, 'Their help and their shield [is] He.'
Read in context
- 9യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
- 10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
- 11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
- 12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
- 13അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
Cross references
- Proverbs 14:26 സദൃശവാക്യങ്ങൾ 14:26യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.
- Acts 10:35 അപ്പൊസ്തലപ്രവൃത്തികൾ 10:35ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.
- Revelation 19:5 വെളിപ്പാട് 19:5നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
- Proverbs 30:5 സദൃശവാക്യങ്ങൾ 30:5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.
- Psalm 103:11 സങ്കീർത്തനങ്ങൾ 103:11ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
- Psalm 147:11 സങ്കീർത്തനങ്ങൾ 147:11തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
- Psalm 22:23 സങ്കീർത്തനങ്ങൾ 22:23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
- Psalm 33:18 സങ്കീർത്തനങ്ങൾ 33:18യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
- Psalm 118:4 സങ്കീർത്തനങ്ങൾ 118:4അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തർ പറയട്ടെ.