Skip to content
ThuthiThuthiThuthi
Psalms · chapter 75 of 150 · 10 verses

Psalm 75 in Malayalam

സങ്കീർത്തനങ്ങൾ 75

  1. സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

    To the chief Musician, Al-taschith, A Psalm [or] Song of Asaph. Unto thee, O God, do we give thanks, [unto thee] do we give thanks: for [that] thy name is near thy wondrous works declare.

  2. സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

    When I shall receive the congregation I will judge uprightly.

  3. ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

    The earth and all the inhabitants thereof are dissolved: I bear up the pillars of it. Selah.

  4. ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

    I said unto the fools, Deal not foolishly: and to the wicked, Lift not up the horn:

  5. നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.

    Lift not up your horn on high: speak [not with] a stiff neck.

  6. കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.

    For promotion [cometh] neither from the east, nor from the west, nor from the south.

  7. ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

    But God [is] the judge: he putteth down one, and setteth up another.

  8. യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.

    For in the hand of the LORD [there is] a cup, and the wine is red; it is full of mixture; and he poureth out of the same: but the dregs thereof, all the wicked of the earth shall wring [them] out, [and] drink [them].

  9. ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.

    But I will declare for ever; I will sing praises to the God of Jacob.

  10. ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

    All the horns of the wicked also will I cut off; [but] the horns of the righteous shall be exalted.

All chapters of Psalms · Malayalam Bible · Psalm 75 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.