Genesis · chapter 2 · verse 14
Genesis 2:14 in Malayalam
മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
Moonnaam nadikku hiddekkel ennu per; atu ashshoorinnu kizhakkottu ozhukunnu; naalaam nadi phraatt aakunnu.
Genesis 2:14 in English
- King James Version (KJV)
- And the name of the third river [is] Hiddekel: that [is] it which goeth toward the east of Assyria. And the fourth river [is] Euphrates.
- World English Bible (WEB)
- The name of the third river is Hiddekel. This is the one which flows in front of Assyria. The fourth river is the Euphrates.
- American Standard Version (ASV)
- And the name of the third river is Hiddekel: that is it which goeth in front of Assyria. And the fourth river is the Euphrates.
- Bible in Basic English (BBE)
- And the name of the third river is Tigris, which goes to the east of Assyria. And the fourth river is Euphrates.
- Darby Translation (DBY)
- And the name of the third river is Hiddekel: that is it which flows forward toward Asshur. And the fourth river, that is Euphrates.
- Webster's Bible (WBS)
- And the name of the third river [is] Hiddekel: which floweth toward the east of Assyria. And the fourth river [is] Euphrates.
- Young's Literal Translation (YLT)
- and the name of the third river [is] Hiddekel, it [is] that which is going east of Asshur; and the fourth river is Phrat.
Read in context
- 12ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
- 13രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു.
- 14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
- 15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.
- 16യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
Cross references
- Daniel 10:4 ദാനീയേൽ 10:4എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,
- Genesis 15:18 ഉല്പത്തി 15:18അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
- Genesis 25:18 ഉല്പത്തി 25:18ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.
- Genesis 10:22 ഉല്പത്തി 10:22ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
- Deuteronomy 11:24 ആവർത്തനം 11:24നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.
- Deuteronomy 1:7 ആവർത്തനം 1:7തിരിഞ്ഞു യാത്രചെയ്തു അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ.
- Genesis 10:11 ഉല്പത്തി 10:11ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്,
- Revelation 9:14 വെളിപ്പാട് 9:14യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.