Proverbs · chapter 21 · verse 25
Proverbs 21:25 in Malayalam
മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
Matiyante koti avannu maranahetu; velacheyvaan avante kaikal matikkunnuvallo.
Proverbs 21:25 in English
- King James Version (KJV)
- The desire of the slothful killeth him; for his hands refuse to labour.
- World English Bible (WEB)
- The desire of the sluggard kills him, for his hands refuse to labor.
- American Standard Version (ASV)
- The desire of the sluggard killeth him; For his hands refuse to labor.
- Bible in Basic English (BBE)
- The desire of the hater of work is death to him, for his hands will do no work.
- Darby Translation (DBY)
- The desire of the sluggard killeth him; for his hands refuse to work:
- Webster's Bible (WBS)
- The desire of the slothful killeth him; for his hands refuse to labor.
- Young's Literal Translation (YLT)
- The desire of the slothful slayeth him, For his hands have refused to work.
Read in context
- 23വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
- 24നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
- 25മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
- 26ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
- 27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം!
Cross references
- Proverbs 13:4 സദൃശവാക്യങ്ങൾ 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.
- Matthew 25:26 മത്തായി 25:26അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
- Proverbs 12:24 സദൃശവാക്യങ്ങൾ 12:24ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
- Proverbs 19:24 സദൃശവാക്യങ്ങൾ 19:24മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
- Proverbs 26:16 സദൃശവാക്യങ്ങൾ 26:16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
- Proverbs 12:27 സദൃശവാക്യങ്ങൾ 12:27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
- Proverbs 15:19 സദൃശവാക്യങ്ങൾ 15:19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
- Proverbs 24:30–34 സദൃശവാക്യങ്ങൾ 24:30–34ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
- Proverbs 22:13 സദൃശവാക്യങ്ങൾ 22:13വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.
- Proverbs 26:13 സദൃശവാക്യങ്ങൾ 26:13വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
- Proverbs 20:4 സദൃശവാക്യങ്ങൾ 20:4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.