Skip to content
ThuthiThuthiThuthi
Psalms · chapter 136 of 150 · 26 verses

Psalm 136 in Malayalam

സങ്കീർത്തനങ്ങൾ 136

  1. യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

    O give thanks unto the LORD; for [he is] good: for his mercy [endureth] for ever.

  2. ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

    O give thanks unto the God of gods: for his mercy [endureth] for ever.

  3. കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

    O give thanks to the Lord of lords: for his mercy [endureth] for ever.

  4. ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him who alone doeth great wonders: for his mercy [endureth] for ever.

  5. ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him that by wisdom made the heavens: for his mercy [endureth] for ever.

  6. ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him that stretched out the earth above the waters: for his mercy [endureth] for ever.

  7. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him that made great lights: for his mercy [endureth] for ever:

  8. പകൽ വാഴുവാൻ സൂര്യനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.

    The sun to rule by day: for his mercy [endureth] for ever:

  9. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    The moon and stars to rule by night: for his mercy [endureth] for ever.

  10. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him that smote Egypt in their firstborn: for his mercy [endureth] for ever:

  11. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    And brought out Israel from among them: for his mercy [endureth] for ever:

  12. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- അവന്റെ ദയ എന്നേക്കുമുള്ളതു.

    With a strong hand, and with a stretched out arm: for his mercy [endureth] for ever.

  13. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him which divided the Red sea into parts: for his mercy [endureth] for ever:

  14. അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    And made Israel to pass through the midst of it: for his mercy [endureth] for ever:

  15. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    But overthrew Pharaoh and his host in the Red sea: for his mercy [endureth] for ever.

  16. തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    To him which led his people through the wilderness: for his mercy [endureth] for ever.

  17. മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.

    To him which smote great kings: for his mercy [endureth] for ever:

  18. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    And slew famous kings: for his mercy [endureth] for ever:

  19. അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.

    Sihon king of the Amorites: for his mercy [endureth] for ever:

  20. ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.

    And Og the king of Bashan: for his mercy [endureth] for ever:

  21. അവരുടെ ദേശത്തെ അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളതു.

    And gave their land for an heritage: for his mercy [endureth] for ever:

  22. തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - അവന്റെ ദയ എന്നേക്കുമുള്ളതു.

    [Even] an heritage unto Israel his servant: for his mercy [endureth] for ever.

  23. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    Who remembered us in our low estate: for his mercy [endureth] for ever:

  24. നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    And hath redeemed us from our enemies: for his mercy [endureth] for ever.

  25. സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.

    Who giveth food to all flesh: for his mercy [endureth] for ever.

  26. സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

    O give thanks unto the God of heaven: for his mercy [endureth] for ever.

All chapters of Psalms · Malayalam Bible · Psalm 136 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.